എന്നാല്‍ വിവാഹത്തോടെ മിയ കരിയര്‍ അവസാനിപ്പിക്കരുത് എന്ന് ആവശ്യപ്പെട്ട് നിരവധി കമന്‍റുകള്‍ സോഷ്യല്‍ മീഡിയയില്‍ വരുന്നുണ്ട്

ന്യൂയോര്‍ക്ക്: മുന്‍ പോണ്‍ ചലച്ചിത്ര താരം മിയ ഖലീഫയുടെ വിവാഹം തീരുമാനിച്ചു. കാമുകന്‍ റോബര്‍ട്ട് സാന്‍ഡ്‌ബെര്‍ഗുമായുള്ള തന്‍റെ വിവാഹം തീരുമാനിച്ച കാര്യം മിയ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയത്. ഇരുവരും വിവാഹിതരാകുന്നു എന്ന വാര്‍ത്ത വലിയ അലയൊലികളാണ് രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയില്‍ ഉയര്‍ത്തുന്നത്. 

എന്നാല്‍ വിവാഹത്തോടെ മിയ കരിയര്‍ അവസാനിപ്പിക്കരുത് എന്ന് ആവശ്യപ്പെട്ട് നിരവധി കമന്‍റുകള്‍ സോഷ്യല്‍ മീഡിയയില്‍ വരുന്നുണ്ട്. ഈ കമന്‍റുകളില്‍ ഇന്ത്യക്കാരും, മലയാളികളും ഉണ്ട്. അതേ സമയം ഇപ്പോള്‍ പോണ്‍ രംഗത്ത് നിന്നും പൂര്‍ണ്ണമായും വിട്ട മിയ ഇപ്പോള്‍ ഒരു ഇംഗ്ലീഷ് ചാനലില്‍ സ്പോര്‍ട്സ് ഷോയുടെ അവതാരകയാണ്. ഇക്കാര്യം അറിയാതെയാണ് പലരും കമന്‍റ് ഇടുന്നത്.മിയയുടെ ഭാവി വരന്‍ സ്വീഡനിലെ അറിയപ്പെടുന്ന പാചക വിദഗ്ധനാണ്. പോണ്‍ രംഗം വിട്ടെങ്കിലും ഇന്നും മിയയ്ക്ക് ലോകം മുഴുവന്‍ ആരാധകരുണ്ട്. ഐഎസ് ഭീഷണിയെത്തുടര്‍ന്നാണ് മിയ പോണ്‍ രംഗത്തുനിന്നും പിന്‍വാങ്ങിയത്. 

പത്താമത്തെ വയസ്സിലാണ് ലബനീസ്-അമേരിക്കന്‍ വംശജയായ മിയ ലെബനണില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിപ്പാര്‍ത്തത്. പോണ്‍ രംഗത്തെ വിലയേറിയ താരമായിരുന്ന മിയ വിശുദ്ധ മറിയത്തിന്റെ വേഷത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ടത് വലിയ വിവാദമായിരുന്നു. ഇവരുടെ ചിത്രങ്ങള്‍ കേരളത്തിലെ ഒരു ടൂറിസ്റ്റ് ബസില്‍ പ്രദര്‍ശിപ്പിച്ചതും വലിയ വാര്‍ത്തയായിരുന്നു.