റാണ ദഗുബതിയുടെയും മിഹീക ബജാജിന്റെയും വിവാഹം ഇന്റര്‍നെറ്റില്‍ സെന്‍സേഷണലായിരുന്നു. മിഹീകയുടെ സഹോദരന്‍ സമാര്‍ത്ത് ബജാജ് ഇരുവരുടെയും വിവാഹച്ചടങ്ങിലെ നര്‍മ്മമുഹൂര്‍ത്തങ്ങള്‍ പങ്കുവച്ചിരുന്നു. ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. 

സഹോദരിക്ക് ആശംസകള്‍ അറിയിച്ചുകൊണ്ടാണ് ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഹൈദരാബാദില്‍ വച്ച് അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു റാണയുടെയും മിഹീകയുടെയും വിവാഹം. നാഗചൈതന്യ, സാമന്ത എന്നിവര്‍ക്ക് പുറമെ രാംചരണും ഭാര്യ ഉപാസനയും വിവാഹത്തില്‍ പങ്കെടുത്തിരുന്നു