വായില്‍ വെള്ളമൂറുന്ന കേരളത്തിന്റെ ടേസ്റ്റ് എന്ന ക്യാപ്ഷനോടെയാണ് അനൂപ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ബിഗ് സ്‌ക്രീനിലൂടെ തുടക്കം കുറിച്ചെങ്കിലും മിനി സ്‌ക്രീനിലൂടെ ജനപ്രിയനായ താരമാണ് അനൂപ് കൃഷ്ണന്‍ (Anoop Krishnan). സീതാകല്ല്യാണം (Seetha kalyanam) പരമ്പരയിലെ കല്ല്യാണായാണ് അനൂപ് പ്രേക്ഷകര്‍ക്ക് പരിചിതനായതെങ്കിലും ബിഗ് ബോസാണ് (BiggBoss) അനൂപിനെ ആരാധക പ്രിയനാക്കിയത്. ബിഗ്ബോസ് വീട്ടിലെ ശക്തനായ മത്സരാര്‍ത്ഥിയായ അനൂപ് നിറയെ ആരാധകരുമായാണ് പുറത്തെത്തിയത്. ബിഗ് ബോസിന് ശേഷം വലിയ ആരാധക പിന്തുണയാണ് അനൂപിനുള്ളത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ അനൂപ് പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം ആരാധകര്‍ വൈറലാക്കാറുണ്ട്. കഴിഞ്ഞ ദിവസം അനൂപ് പങ്കുവച്ച വീഡിയോയാണ് ഇപ്പോള്‍ തരംഗമായത്.

നല്ല ടേസ്റ്റിയായിട്ടുള്ള ഒരു സാധനം ഇപ്പോള്‍ കാണിച്ചുതരാട്ടോ, എന്നുപറഞ്ഞാണ് കാണുന്നവരുടെ വായില്‍ ഒന്നാകെ കൊതിയൂറിക്കുന്ന ഒരു അഡാര്‍ ഐറ്റം അനൂപ് പുറത്തിറക്കിയത്. വാളന്‍പുളി ഉപ്പും കൂട്ടി കഴിക്കുന്ന വീഡിയോയാണ് അനൂപ് പങ്കുവച്ചത്. അനൂപിന്റെ വീഡിയോ കാണുന്ന എല്ലാവരുടേയും വായിലും കപ്പലോടിക്കാനുള്ള വെള്ളം ഉണ്ടായിട്ടുണ്ട് എന്നത്, വീഡിയോയുടെ കമന്റുകള്‍ കണ്ടാലറിയാം.

കൂടാതെ കാന്താരിമുളക് ഉപ്പും കൂട്ടി കഴിക്കുന്നതും, ഉപ്പിലിട്ട നെല്ലിക്ക കഴിക്കുന്നതും വീഡിയോയിലുണ്ട്. വായില്‍ വെള്ളമൂറുന്ന കേരളത്തിന്റെ ടേസ്റ്റ് എന്ന ക്യാപ്ഷനോടെയാണ് അനൂപ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. അമൃത ഗണേഷ്, രേഷ്മ നായര്‍, ശ്രീറാം രാമചന്ദ്രന്‍, മജിലിസിയ ഭാനു തുടങ്ങിയവരെല്ലാംതന്നെ വീഡിയോയ്ക്ക് കമന്റുമായി എത്തിയിട്ടുണ്ട്.

വായില്‍ വെള്ളമൂറുന്ന കേരളാസ്‌റ്റൈല്‍ എന്നു പറഞ്ഞപ്പോള്‍ ഇത്ര പ്രതീക്ഷിച്ചില്ലെന്നും, ഇത് കണ്ടിരിക്കുന്ന തങ്ങളുടെ വായിലും വെള്ളം നിറഞ്ഞെന്നുമെല്ലാം പറഞ്ഞാണ് ആരാധകര്‍ വീഡിയോ വൈറലാക്കിയത്.

വീഡിയോ കാണാം

View post on Instagram