മിനിസ്‌ക്രീന് പ്രേക്ഷകര്‍ക്ക് ഏറെ പരിചിതരായ താരങ്ങളാണ് ജിഷിനും നിഥിന്‍ ജെയ്ക്കുമെല്ലാം. സോഷ്യല്‍മീഡിയയല്‍ ഇവര്‍ പങ്കുവയ്ക്കുന്ന കുറിപ്പും ചിത്രങ്ങളുമെല്ലാം ഇരുവരുടേയും സൗഹൃദം വിളിച്ചോതുന്നവയാണ്. നിലക്കുയില്‍ എന്ന പരമ്പരയിലെ ആദിയായെത്തി പ്രേക്ഷകരുടെ പ്രിയംങ്കരനായിമാറിയ നിഥിന് നിരവധി ആരാധകരുമുണ്ട്. കഴിഞ്ഞദിവസം ജിഷിന്‍ പങ്കുവച്ച കുറിപ്പാണ് നിഥിനെക്കുറിച്ചുള്ള നിരവധി രഹസ്യങ്ങള്‍ ആരാധകര്‍ അറിയാന്‍ കാരണം.

ജിഷിനും നിഥിനും ഒന്നിച്ചഭിനയിക്കുന്നത് ജീവിതനൗക എന്ന പരമ്പരയിലാണ്. ഏഷ്യാനെറ്റിലെ നീലക്കുയില്‍ അവസാനിച്ചപ്പോഴാണ് നിഥിനും ജീവിതനൗകയിലെത്തുന്നത്. ഇവരെക്കൂടാതെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം സാജന്‍സൂര്യയും പരമ്പരയിലുണ്ട്.

സോഷ്യല്‍മീഡിയയില്‍ സജീവമായ ജിഷിന്‍ നിഥിനെക്കുറിച്ചുള്ള സൗഹൃദത്തെപ്പറ്റി തന്റെ സ്വതസിദ്ധമായ വാക്കുകളില്‍ കുറിപ്പെഴുതിയിരിക്കുകയാണ്. രസകരമായ കുറിപ്പ് നിമിഷങ്ങള്‍കൊണ്ടാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. ആദ്യമെല്ലാം വലിയ ബഹുമാനം കാണിച്ചിരുന്ന ആളായിരുന്നുവെന്നും കൂട്ടുകാരനായപ്പോഴാണ് തനിനിറം കാണിച്ചുതുടങ്ങിയതെന്നുമാണ് ജിഷിന്‍ കുറിപ്പില്‍ പറയുന്നത്. ബാച്ചിലറാണെന്നുപറഞ്ഞ് വിലസുന്ന നിഥിന്റെ വിവാഹം കഴിഞ്ഞതാണെന്നും, നാല് വയസുള്ള കൊച്ചുമുണ്ടെന്നും, രണ്ടരലക്ഷത്തിന്റെ എന്‍ജിനിയറിംഗ് പണിയുംകളഞ്ഞ്  നമ്മുടെ കഞ്ഞിയില്‍ പാറ്റയിടാനാണ് ഇറങ്ങിത്തിരിച്ചതാണെന്നും ജിഷിന്‍ പറയുന്നുണ്ട്.

കുറിപ്പിങ്ങനെ

''ചിലരങ്ങനെയാണ്.. നമ്മള്‍ പോലുമറിയാതെ നമ്മുടെ സുഹൃത്തുക്കളായി മാറും. അതുപോലെ തന്നെയാണ് ഈ തെണ്ടിയും. ഈ വാക്കുപയോഗിച്ചതില്‍ നിന്നു തന്നെ ഞങ്ങളുടെ സൗഹൃദത്തിന്റെ ആഴം മനസ്സിലാകുമല്ലോ? ജീവിതനൗക സീരിയലില്‍ വച്ചാണ് ഈ അലവലാതി എന്റെ സുഹൃത്തുക്കളുടെ പട്ടികയിലേക്ക് വലിഞ്ഞു കയറിയത്. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ സമയത്തായിരുന്നു ഞങ്ങളുടെ ലാസ്റ്റ് ഷെഡ്യൂള്‍. ഷൂട്ട് നടക്കുന്ന വീട്ടില്‍ തന്നെ താമസം, ഭക്ഷണം, എഡിറ്റിംഗ്, ഡബ്ബിങ്, എല്ലാം.. അങ്ങനെ പത്തു ദിവസം ഒരേ റൂമില്‍ ഞാനും ഇവനും സാജന്‍ ചേട്ടനും. അത്രേം മതിയായിരുന്നു ഒരാള്‍ക്ക് മറ്റൊരാളെ മനസ്സിലാക്കാന്‍. ആദ്യമാദ്യം വലിയ ബഹുമാനമൊക്കെ കാണിച്ചിരുന്നവന്‍, കൂട്ടുകാരനായപ്പോള്‍ തനിനിറം കാണിച്ചു തുടങ്ങി. എടാ പോടാന്നൊക്കെ ആയി. ഇപ്പൊ പിന്നെ അതും ഇല്ല. വായിതോന്നുന്നതാ വിളിക്കുന്നെ. നീലക്കുയിലിലെ ആദി ആയി കുറേ പെണ്‍കുട്ടികളുടെ ഹൃദയം കവര്‍ന്ന ഈ ചുള്ളന്റെ വിവാഹം കഴിഞ്ഞതാ കേട്ടോ.. നാലു വയസ്സുള്ള ഒരു കൊച്ചുമുണ്ട്. (അങ്ങനെയിപ്പോ ലവന്‍ ബാച്ച്‌ലര്‍ ആണെന്ന് പറഞ്ഞ് സുഖിക്കണ്ട). കാണാന്‍ ഒരു ലുക്ക് ഇല്ലാന്നേ ഉള്ളു. ഭയങ്കര വിദ്യാഭ്യാസമാ ഇവന്. മാസം ഒന്നൊന്നര ലക്ഷം ശമ്പളമുണ്ടായിരുന്ന എന്‍ജിനീയറിങ് ജോലി കളഞ്ഞിട്ട് എവനൊക്കെ എന്തിനാണോ എന്തോ നമ്മുടെ കഞ്ഞിയില്‍ പാറ്റയിടാന്‍ അഭിനയിക്കാന്‍ ഇറങ്ങിത്തിരിച്ചത്. ഇവന്‍ നിഥിന്‍ ജെയ്ക്ക് ജോസഫ് അല്ല. നിഥിന്‍ 'ഫെയ്ക്' ജോസഫ് ആണ്. എന്തൊക്കെ പറഞ്ഞാലും നമ്മുടെ ചങ്ക് ആയിപ്പോയില്ലേ.. സഹിച്ചല്ലേ പറ്റൂ ??. ഈ ഫോട്ടോ ഇടാന്‍ നോക്കുമ്പോള്‍, എന്നെപ്പറ്റി നാല് വാക്ക് പൊക്കിപ്പറയണം എന്ന് പറഞ്ഞ നിതിനേ.. ഞാന്‍ ഇതാ എന്റെ കടമ നിര്‍വഹിച്ചിരിക്കുന്നു.

 
 
 
 
 
 
 
 
 
 
 
 
 

ചിലരങ്ങനെയാണ്.. നമ്മൾ പോലുമറിയാതെ നമ്മുടെ സുഹൃത്തുക്കളായി മാറും. അതുപോലെ തന്നെയാണ് ഈ തെണ്ടിയും😜. ഈ വാക്കുപയോഗിച്ചതിൽ നിന്നു തന്നെ ഞങ്ങളുടെ സൗഹൃദത്തിന്റെ ആഴം മനസ്സിലാകുമല്ലോ? ജീവിതനൗക സീരിയലിൽ വച്ചാണ് ഈ അലവലാതി എന്റെ സുഹൃത്തുക്കളുടെ പട്ടികയിലേക്ക് വലിഞ്ഞു കയറിയത്. Tripple lockdown സമയത്തായിരുന്നു ഞങ്ങളുടെ ലാസ്റ്റ് schedule. ഷൂട്ട്‌ നടക്കുന്ന വീട്ടിൽ തന്നെ താമസം, ഭക്ഷണം, എഡിറ്റിംഗ്, ഡബ്ബിങ്, എല്ലാം.. അങ്ങനെ പത്തു ദിവസം ഒരേ റൂമിൽ ഞാനും ഇവനും സാജൻ ചേട്ടനും. അത്രേം മതിയായിരുന്നു ഒരാൾക്ക് മറ്റൊരാളെ മനസ്സിലാക്കാൻ. ആദ്യമാദ്യം വലിയ ബഹുമാനമൊക്കെ കാണിച്ചിരുന്നവൻ, കൂട്ടുകാരനായപ്പോൾ തനിനിറം കാണിച്ചു തുടങ്ങി. എടാ പോടാന്നൊക്കെ ആയി. ഇപ്പൊ പിന്നെ അതും ഇല്ല. വായിതോന്നുന്നതാ വിളിക്കുന്നെ😜. നീലക്കുയിലിലെ ആദി ആയി കുറേ പെൺകുട്ടികളുടെ ഹൃദയം കവർന്ന ഈ ചുള്ളന്റെ വിവാഹം കഴിഞ്ഞതാ കേട്ടോ.. നാലു വയസ്സുള്ള ഒരു കൊച്ചുമുണ്ട്. (അങ്ങനെയിപ്പോ ലവൻ ബാച്ച്ലർ ആണെന്ന് പറഞ്ഞ് സുഖിക്കണ്ട🤪). കാണാൻ ഒരു ലുക്ക്‌ ഇല്ലാന്നേ ഉള്ളു. ഭയങ്കര വിദ്യാഭ്യാസമാ ഇവന്. മാസം ഒന്നൊന്നര ലക്ഷം ശമ്പളമുണ്ടായിരുന്ന എൻജിനീയറിങ് ജോലി കളഞ്ഞിട്ട് എവനൊക്കെ എന്തിനാണോ എന്തോ നമ്മുടെ കഞ്ഞിയിൽ പാറ്റയിടാൻ അഭിനയിക്കാൻ ഇറങ്ങിത്തിരിച്ചത്🤦‍♂️. ഇവൻ Nithin Jake Joseph അല്ല. Nithin 'Fake' Joseph ആണ് 🤪. എന്തൊക്കെ പറഞ്ഞാലും നമ്മുടെ ചങ്ക് ആയിപ്പോയില്ലേ.. സഹിച്ചല്ലേ പറ്റൂ 😜. ഈ ഫോട്ടോ ഇടാൻ നോക്കുമ്പോൾ, എന്നെപ്പറ്റി നാല് വാക്ക് പൊക്കിപ്പറയണം എന്ന് പറഞ്ഞ നിതിനേ.. ഞാൻ ഇതാ എന്റെ കടമ നിർവഹിച്ചിരിക്കുന്നു😜.

A post shared by Jishin Mohan (@jishinmohan_s_k) on Aug 16, 2020 at 4:23am PDT