മിനിസ്‌ക്രീന്‍ പ്രേക്ഷകരെ ഏറ്റവും ചിരിപ്പിച്ച താരജോഡികളില്‍ മുന്‍പന്തിയിലാണ് ലോലിതനയും മണ്ഡോദരിയും, അഥവാ ശ്രീകുമാറും സ്‌നേഹയും. അഭിനേതാക്കളായ സ്നേഹയുടെയും  ശ്രീകുമാറിന്റെയും വിവാഹം ഇരുവരുടെയും ആരാധകര്‍ ഏറെ ആഹ്ളാദത്തോടെയായിരുന്നു ഏറ്റെടുത്തത്. ജനപ്രിയ ടെലിവിഷന്‍ പരമ്പരയായ 'മറിമായ'ത്തിലെ 'ലോലിതനും' 'മണ്ഡോദരി'യും ജീവിതത്തില്‍ ഒരുമിക്കുന്ന വിശേഷം സോഷ്യല്‍ മീഡിയ ആഘോഷമാക്കുകയും ചെയ്തിരുന്നു.

വിവാഹശേഷം സോഷ്യല്‍ മീഡിയയിലെ ഇരുവരുടെയും പോസ്റ്റുകള്‍ക്കും ചിത്രങ്ങള്‍ക്കുമൊക്കെ ആരാധകരുടെ വലിയ പിന്തുണയാണ് ലഭിക്കുന്നത്. ആരാധകരുമായി നിരന്തരം സംസാരിക്കാനും ഇരുവരും സമയം കണ്ടെത്താറുമുണ്ട്. കൂടാതെ പാട്ടും നൃത്തവുമായും പ്രേക്ഷകരെ സന്തോഷിപ്പിക്കാന്‍ ഇരുവരും സമയം കണ്ടെത്താറുമുണ്ട്. ഇപ്പോളിതാ ശ്രീകുമാറിന്റെ മനോഹരമായ പാട്ടാണ് സ്‌നേഹ പങ്കുവച്ചിരിക്കുന്നത്.

ഓണത്തിന് വീട്ടിലെ സോഫയില്‍ സ്‌നേഹയുമൊന്നിച്ചിരുന്ന് നിറ ചിരിയോടെ പാട്ടു പാടുന്ന ശ്രീകുമാറിന് ആരാധകരുടെ അഭിനന്ദനപ്രവാഹമാണ്. ആസ്വദിച്ച് പാട്ടുപാടുന്ന ശ്രീകുമാറിന്റെ ചാരത്തിരുന്ന് നാണത്താല്‍ ചുവന്നതുടുക്കുന്ന സ്‌നേഹയെയും ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. ഇടയ്ക്കിടെ പാട്ടുപാടാറുള്ള ശ്രീകുമാറിന്റെ വീഡിയോകള്‍ സ്‌നേഹ പങ്കുവയ്ക്കാറുണ്ട്. എല്ലായ്‌പ്പോഴും കിട്ടാറുള്ളതുപോലെതന്നെ മികച്ച പ്രതികരണമാണ് ആരാധകര്‍ നല്‍കുന്നത്.

ശ്രീകുമാറിന്റെ പാട്ടുകേൾക്കാം

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sneha Sreekumar (@sreekumarsneha) on Sep 2, 2020 at 11:06am PDT