സിനിമാ- സീരിയൽ താരങ്ങളുടെ വിശേഷങ്ങൾ പോലെ തന്നെ അവരുട കുടുംബവും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. ആരാധകരുടെ കൺമുന്നിലാണ് മിക്ക സെലിബ്രേറ്റികളുടെയും മക്കൾ വളരുന്നത്. തങ്ങളുടെ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കാൻ താരങ്ങളും മടികാണിക്കാറില്ല. ഇത്തരത്തിൽ പങ്കുവയ്ക്കുന്ന കുഞ്ഞു താരങ്ങളുടെ വിശേഷങ്ങൾ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോൾ വരദക്ഷിണയുടെ വിശേഷങ്ങളാണ് ആരാധകരുടെ ഇഷ്ട വിഷയം. 

കക്ഷി മറ്റാരുമല്ല,  മിനിസ്ക്രീൻ അടക്കിവാണ നടി ദിവ്യ പദ്മിനിയുടെയും ചലച്ചിത്ര സംവിധായകനായ രതീഷ് പൊതുവാളിന്റെയും മകളാണ്. വിവാഹശേഷം മുംബൈയില്‍ സ്ഥിരതാമസമാക്കിയ ദമ്പതികളുടെ ജീവിതത്തിലേക്ക് വരദക്ഷിണയുടെ വരവ് അടുത്ത കാലത്താണ്. 

ജനനം മുതൽ തന്നെ കുട്ടിത്താരം  ആരാധകർക്ക് പ്രിയങ്കരിയാണ്. 'അത്യാവശ്യം കളിപ്പാട്ടങ്ങളൊക്കെ ഈയുള്ളവൻ വാങ്ങിക്കൊടുത്തിട്ടുണ്ട് .. എന്നാലും ലവൾക്കു അപ്പന്റെ ഷർട്ട് തൂക്കിയ ഹാങ്ങർ മതി .. കൊടുത്തില്ലേൽ ഭരത് ചന്ദ്രൻ തോക്കുന്ന പച്ചത്തെറി.. 'ധ്ബ റ്ർ ഡ്ഡ പ് പ് പ് മ്മ മ്മ മ്മ മ്മ'- എന്നൊരു കുറിപ്പ് സഹിതമാണ് രതീഷ് ചിത്രം പങ്കുവച്ചിരിക്കുന്നത്.