നര്‍ത്തകി എന്ന നിലയില്‍ ശ്രദ്ധേയയായ പ്രീത പ്രദീപ് പിന്നീട് മിനി സ്‌ക്രീനുകളില്‍ തിളങ്ങി. മൂന്നുമണി എന്ന പരമ്പരയിലെ മതികലയായാണ് മലയാളികള്‍ ഇന്നും താരത്തെ അറിയുന്നത്. ഉയരെ അടക്കമുള്ള സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങളും പ്രീത ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമായിരുന്നു താരം വിവാഹിതയായത്. ബെസ്റ്റ് ഫ്രണ്ടിനെയാണ് പ്രീത പ്രദീപ് പങ്കാളിയാക്കിയത്. ഡിഗ്രിക്ക് പഠിക്കുമ്പോഴായിരുന്നു വിവേക് പ്രണയം തുറന്നുപറഞ്ഞത്. വീട്ടില്‍ പറഞ്ഞപ്പോള്‍ എതിര്‍പ്പൊന്നുമുണ്ടായില്ല. ലൌവ് പ്ലസ് അറേഞ്ച്ഡ് മാരേജ് എന്നായിരുന്നു വിവാഹത്തെ കുറിച്ച് താരം അന്ന് പറഞ്ഞത്.

ഇപ്പോളിതാ തന്റെയൊരു പഴയകാലചിത്രം പങ്കുവച്ചിരിക്കുകയാണ് പ്രീത. കുട്ടിയായിരിക്കുമ്പോള്‍ വിവാഹസദ്യയില്‍ പപ്പടം പൊടിക്കുന്ന താരത്തിന്റെ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. സദ്യ അന്നും ഇന്നും ഇനിയും എന്റെ വികാരം തന്നെയാണ്, എന്നുപറഞ്ഞാണ് പ്രീത ചിത്രം പങ്കുവച്ചിരിക്കുന്നത്. കൊറോണകാരണം ആരും കല്ല്യാണം വിളിക്കുന്നില്ല ഇനിയെപ്പോഴാണ് ഒരുനല്ല സദ്യ കഴിക്കാന്‍ കഴിയുക എന്നും താരം ചോദിക്കുന്നുണ്ട്.

കുറിപ്പിങ്ങനെ

സദ്യ. അന്നും ഇന്നും ഇനിയെന്നും ഒരു വികാരം തന്നെയാണ്. ഇനി എന്നാണാവോ ഒരു കല്യാണസദ്യ കഴിക്കാന്‍ പറ്റുക. (കൊറോണ കാരണം 50 മെമ്പേഴ്‌സിന്റെ ലിസ്റ്റില്‍ ഉള്‍പെടുത്തുന്നില്ലെന്നേ..) ഒരു സദ്യ പ്രേമിയുടെ രോദനം.

നിരവധി ആളുകളാണ് തരത്തിന്റെ ചിത്രത്തിനും കുറിപ്പിനും കമന്റുമായെത്തിയിരിക്കുന്നത്. ചേച്ചിയെ ഞങ്ങളുടെ വീട്ടിലെ കല്ല്യാണത്തിന് വിളിക്കാമെന്നും, ചേച്ചിയെപ്പോലെ ഞങ്ങളും സദ്യപ്രാന്തന്മാരാണ് എന്നെല്ലാമാണ് ആളുകള്‍ കമന്റായിടുന്നത്.