മിനി സ്‌ക്രീന്‍ ആരാധകര്‍ക്ക് ഏറെ സുപരിചിതനാണ് ആദിത്യന്‍ ജയന്‍. അടുത്ത കാലത്ത് നടന്ന വിവാഹവും കുഞ്ഞു പിറന്നതുമടക്കം ഓരോ വിശേഷങ്ങളും ആദിത്യന്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. നടി അമ്പിളി ദേവിയുമായുള്ള വിവാഹവും തുടര്‍ന്നുള്ള വിശേഷങ്ങളുമെല്ലാം ആകാംക്ഷയോടെയാണ് ആരാധകര്‍ ഏറ്റെടുക്കാറുള്ളത്. ഇപ്പോഴിതാ ഇളയമകന്‍ അര്‍ജുന്റെ ചോറൂണ് വിശേഷം പങ്കുവച്ചിരിക്കുകയാണ് ആദിത്യന്‍. കഴിഞ്ഞദിവസം താരത്തിന്റെ പിറന്നാളായിരുന്നു. തന്റെ പിറന്നാളും മകന്റെ ചോറണുമായി ഈ ഓണം ആദിത്യന് ഇരട്ടിമധുമുള്ളതാണ്.

ചോറൂണ്‍ ആഘോഷത്തിന് പ്രത്യേകിച്ച് ആരുമില്ലായിരുന്നെന്നും, എന്നാല്‍ ഈശ്വരകൃപയും സുഹൃത്തുക്കളുടെ ആശംസകളുംകൊണ്ട് എല്ലാം മംഗളമായി നടന്നെന്നാണ് താരം കുറിച്ചിരിക്കുന്നത്. കുറിപ്പിനോടൊപ്പംതന്നെ ചോറൂണിന്റെയും മനോഹരമായ കുടുംബഫോട്ടോയും ആദിത്യന്‍ പങ്കുവച്ചിട്ടുണ്ട്. എല്ലാവർക്കും ഓണശംസകൾ നേരാനും താരം മറന്നിട്ടില്ല.

ആദിത്യന്റെ കുറിപ്പ് വായിക്കാം

'അര്‍ജുന്‍ മോന്റെ ചോറൂണ് ആയിരുന്നു ഇന്ന് ഉച്ചയ്ക്ക് വീട്ടില്‍വച്ച്, പ്രത്യേകിച്ച് ആരുമില്ലായിരുന്നു. ഈശ്വരന്റെ അനുഗ്രഹവും നല്ല സുഹൃത്തുക്കളുടെ പ്രാര്‍ത്ഥനയുംകൊണ്ട് എല്ലാം നന്നായി നടന്നു. എന്നും എന്റെകൂടെയുള്ള വടക്കുംനാഥനും ദേവിക്കും ഒരായിരം നന്ദി.  എനിക്ക് പിറന്നാള്‍ ആശംസകള്‍ പറഞ്ഞ എന്റെ പ്രിയപ്പെട്ടവര്‍ക്കും, മനോഹരമായ ഫോട്ടോസ് എടുത്ത എന്റെ അനിയന്മാര്‍ക്കും, എല്ലാവര്‍ക്കും ഓണാശംസകള്‍ നേരുന്നു. ഇനിയുള്ള നാളുകള്‍ എല്ലാവര്‍ക്കും നല്ലതുവരട്ടെ.'

Arjun monte chooroonu ayirunu innu uchaiku veettil vechu prethikichu arumillairunu eswarante anugrahavum nalla...

Posted by Jayan S S on Sunday, 30 August 2020