നെറ്റ്ഫ്ലിക്സ് തന്നെ പുറത്തുവിടാറുള്ള ആഗോള ടോപ്പ് ടെൻ ലിസ്റ്റിലും മിന്നൽ മുരളി സ്ഥാനം പിടിച്ചിരിക്കുകയാണ്. 

ടൊവിനോ തോമസ്(Tovino Thomas) ചിത്രം മിന്നൽ മുരളി(Minnal Murali) പ്രേക്ഷക പ്രീതി നേടി മുന്നേറുകയാണ്. മിന്നൽ മുരളിയായി എത്തിയ ടൊവിനോ മുതൽ ചിത്രത്തിലെ ഓരോ അഭിനേതാക്കളെയും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ചിത്രം പുറത്തിറങ്ങി ദിവസങ്ങൾ കഴിഞ്ഞെങ്കിലും സോഷ്യൽ മീഡിയയിൽ മിന്നൽ മുരളിയുടെ ആരവം ശമിച്ചിട്ടില്ല. ഈ അവസരത്തിൽ 'നൈന്റീസിലെ മിന്നൽ മുരളി' ഫോട്ടോയാണ് ഇപ്പോൾ സമൂ​ഹമാധ്യമങ്ങളിൽ നിറയുന്നത്. 

ടൊവിനോ ആയി മോഹൻലാലും 'ബ്രൂസ്‍ലി ബിജി'യായി എത്തിയ ഫെമിനയായി ശോഭനയുമാണ് ചിത്രത്തിലുള്ളത്. 
ടൊവിനോയ്ക്ക് പകരം മോഹൻലാലിന്റേയും ഫെമിനയ്ക്ക് പകരം ശോഭനയുടെയും ചിത്രം കൂട്ടിച്ചേർത്താണ് ഫോട്ടോ എഡിറ്റ് ചെയ്തിരിക്കുന്നത്. നിരവധി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഈ ചിത്രം തരം​ഗമായി കഴിഞ്ഞു. 

മിന്നൽ മുരളി നെറ്റ്ഫ്ലിക്സിന്റെ ഇന്ത്യ ടോപ് ടെൻ ലിസ്റ്റിൽ ഒന്നാം സ്ഥാനം നേടിയത് വാർത്തകളിൽ ഇടം നേടിയിരുന്നു. എന്നാൽ സിനിമയുടെ മുന്നേറ്റം അവസാനിച്ചിട്ടില്ല. നെറ്റ്ഫ്ലിക്സ് തന്നെ പുറത്തുവിടാറുള്ള ആഗോള ടോപ്പ് ടെൻ ലിസ്റ്റിലും മിന്നൽ മുരളി സ്ഥാനം പിടിച്ചിരിക്കുകയാണ്. ഡിസംബര്‍ 20 മുതല്‍ 26 വരെ ഏറ്റവുമധികം പ്രേക്ഷകർ കണ്ട ഇംഗ്ലീഷ് ഇതര സിനിമകളുടെ ലിസ്റ്റിൽ മിന്നൽ മുരളി നാലാം സ്ഥാനത്താണ്. 60 ലക്ഷം മണിക്കൂറുകളോളമാണ് മിന്നല്‍ മുരളി' നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്‍തിരിക്കുന്നത്.

View post on Instagram

ഒടിടി റിലീസായി നെറ്റഫ്ലിക്സിലൂടെയാണ് മിന്നൽ മുരളി പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ടൊവീനോ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ ഗുരു സോമസുന്ദരമാണ് പ്രതിനായകനായി എത്തിയത്. അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവരുടേതാണ് ചിത്രത്തിന്‍റെ തിരക്കഥ. സൂപ്പര്‍ഹീറോ ഗണത്തില്‍ പെടുന്ന ചിത്രങ്ങളെ അപേക്ഷിച്ച് ചുരുങ്ങിയ ബജറ്റില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ചിത്രവുമാണിത്. 18 കോടിയാണ് നിര്‍മ്മാണച്ചെലവ്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്‍റെ ബാനറില്‍ സോഫിയ പോള്‍ ആണ് നിര്‍മ്മാണം.