തങ്ങൾ ആദ്യമായി കണ്ടുമുട്ടിയിട്ട് ഒരു വർഷം തികഞ്ഞതിന്റെ സന്തോഷമാണ് താരം ഇപ്പോൾ ഷെയർ ചെയ്യുന്നത്.

ലയാള സിനിമാസ്വാദകരുടെ പ്രിയതാരമാണ് നടി മിയ ജോർജ്ജ്. സോഷ്യൽ മീഡിയയിൽ വിവാഹശേഷവും സജീവമാണ് മിയ. ലോക്ക്ഡൗൺ കാലത്തായിരുന്നു മിയയും അശ്വിൻ ഫിലിപ്പും തമ്മിലുളള വിവാഹം. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ മിയ പങ്കുവയ്ക്കാറുണ്ട്. തങ്ങൾ ആദ്യമായി കണ്ടുമുട്ടിയിട്ട് ഒരു വർഷം തികഞ്ഞതിന്റെ സന്തോഷമാണ് താരം ഇപ്പോൾ ഷെയർ ചെയ്യുന്നത്.

”കഴിഞ്ഞ വര്‍ഷം ഇതേ ദിവസമായിരുന്നു ഞങ്ങള്‍ ആദ്യമായി കണ്ടുമുട്ടിയത്. ഈ വര്‍ഷം മുഴുവന്‍ എങ്ങനെയായിരുന്നുവെന്ന് വിവരിക്കാന്‍ എനിക്ക് വാക്കുകളില്ല. സന്തോഷകരമായ ഈ വർഷത്തിനും ഇത്രയും നല്ലൊരാളെ തന്നതിനും ദൈവത്തിനോട് നന്ദി,” മിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഭാമയും ശിവദയും അടക്കമുളള താരങ്ങളും ആരാധകരും മിയയ്ക്കും അശ്വിനും ആശംസകള്‍ അറിയിച്ചിട്ടുണ്ട്.

View post on Instagram