സ്ക്രീനിലെ സഞ്ജുവും ലക്ഷ്മിയും ജീവിതത്തിലും ഒന്നായ സന്തോഷത്തിലാണ് ആരാധകർ. 

മിഴിരണ്ടിലും എന്ന സീരിയലിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതരായ നടൻ സല്‍മാനുലും നടി മേഘയും വിവാഹിതരായി. സൽമനുൽ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. മേഘയുമായി രജിസ്റ്റർ വിവാഹം കഴിഞ്ഞതിന്റെ വീഡിയോയും നടൻ പങ്കുവച്ചിട്ടുണ്ട്. സ്ക്രീനിലെ സഞ്ജുവും ലക്ഷ്മിയും ജീവിതത്തിലും ഒന്നായ സന്തോഷത്തിലാണ് ആരാധകർ. കഴിഞ്ഞ

ദിവസം ആയിരുന്നു സൽമാനുൽ ഫാരിസിന്റെയും മേഘയുടെയും വിവാഹം. 'Mr & Mrs സഞ്ജു മുതൽ Mr & Mrs സൽമാൻ വരെ. ഒടുവിൽ ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും സ്നേഹവും കരുതലും ഉയർച്ച താഴ്ചകളും സന്തോഷവും സങ്കടങ്ങളും യാത്രകളും എല്ലാം ഒരുമിച്ച് എന്നും പങ്കിടാൻ ഞങ്ങൾ തീരുമാനിച്ചു! എന്നും എപ്പോഴും ഞങ്ങളെ പിന്തുണച്ചവർക്ക് നന്ദി! നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു', എന്നാണ് രജിസ്റ്റർ മാര്യേജ് വീഡിയോയ്ക്ക് ഒപ്പം സൽമാനുൽ കുറിച്ചത്. 

'ഞങ്ങളുടെ വലിയ ദിവസത്തിന്റെ ഒരു ചെറിയ സംഗ്രഹമാണിത്. ആകാശം മുട്ടെയുള്ള സന്തോഷത്തിലും ആനന്ദത്തിലും ഞങ്ങള്‍ ഒന്നിച്ച് മുങ്ങിയ ദിവസം. വിവാഹത്തെ വര്‍ണ്ണാഭമാക്കിയതിനും അവിസ്മരണീയാക്കിയതിനും എന്റെ എന്റെ സഫീറിനും ടീമിനും വലിയൊരു നന്ദി.' എന്നായിരുന്നു നടന്‍റെ മറ്റൊരു കുറിപ്പ്. 

കഴിഞ്ഞ വർഷം ആയിരുന്നു മേഘ പത്തൊൻപത് വയസിലേക്ക് കടന്നത്. ഇതിന്റെ ഫോട്ടോകളും വീഡിയോകളും താരം സോഷ്യൽ പങ്കിടുകയും ചെയ്തിരുന്നു. ബാലതാരമായി അഭിനയരം​ഗത്ത് എത്തിയ ആളാണ് മേഘ മഹേഷ്. പ്രണയം എന്ന സീരിയലിലൂടെ ആയിരുന്നു തുടക്കം. നായികയായി അഭിനയിക്കുന്ന ആദ്യ സീരിയല്‍ മിഴിരണ്ടിലാണ്. 

View post on Instagram

പുണ്യം തേടി..; മഹാകുംഭമേളയിൽ എത്തി സ്നാനം ചെയ്ത് ജയസൂര്യ, ഒപ്പം കുടുംബവും

മിഴിരണ്ടിലൂടെയാണ് പ്രേക്ഷകർക്ക് സൽമാനുല്‍ സുപരിചിതനാകുന്നത്. കഴിഞ്ഞ വർഷം മിഴിരണ്ടിലും നിന്ന് നടനെ മാറ്റിയിരുന്നു. ഇത് ഏറെ ചർച്ചകൾക്ക് വഴിവയ്ക്കുകയും ചെയ്തു. മറ്റൊരു സീരിയലിൽ അവസരം ലഭിച്ചതിനാൽ സൽമാൻ പിന്മാറി എന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ തന്നെ മാറ്റിയതാണെന്ന് തുറന്നു പറഞ്ഞ് നടൻ തന്നെ രം​ഗത്ത് എത്തുകയും ചെയ്തു. സല്‍മാന്‍ സീരിയലില്‍ നിന്നും മാറിയതിന് പിന്നാലെ മേഘ പങ്കുവച്ച പോസ്റ്റ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..