നടി നയന്‍താരയുടെ ലുക്ക് കിട്ടിയാല്‍ എങ്ങനെയുണ്ടാകും. ആരും വേണ്ടെന്ന് പറയാന്‍ സാധ്യതയില്ല. ഇപ്പോഴിതാ നയന്‍താരയുമായി ഒരു സാമ്യവുമില്ലാത്ത മോഡലിനെ 'നയന്‍താര'യായി മേക്ക് ഓവര്‍ നടത്തിയിരിക്കുകയാണ് പ്രശസ്ത സെലിബ്രിറ്റി മേക്ക് അപ്പ് ആര്‍ട്ടിസ്റ്റായ കണ്ണന്‍ രാജമാണിക്യം. 

നേരില്‍ കണ്ടാല്‍ നയന്‍താരയുമായി യാതൊരു സാമ്യവുമില്ലാത്ത മോഡല്‍ വിശശ്രീയെയാണ് നയന്‍താരയെ വെല്ലുന്ന മേക്ക് ഓവറില്‍ കണ്ണന്‍ ഒരുക്കിയിരിക്കുന്നത്. കണ്ണന്‍ മേക്ക് ഓവര്‍ നടത്തുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.