Asianet News MalayalamAsianet News Malayalam

കെട്ടുകഥകളും പ്രണയവും ഇടകലര്‍ന്ന് മൊഹബത്ത് ; റിവ്യു

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന മൊഹബത്ത് എന്ന പരമ്പരയുടെ റിവ്യു.

Mohabat serail review
Author
Thiruvananthapuram, First Published Dec 2, 2019, 3:43 PM IST

ഏഷ്യാനെറ്റില്‍ പുതുതായി ആരംഭിച്ച പരമ്പരയാണ് മൊഹബത്ത്. ഹിന്ദിയില്‍ സംപ്രേക്ഷണം ചെയ്തുതുടങ്ങിയ 'യേ ജാഡു ഹേ ജിന്‍ കാ' എന്ന പരമ്പര, മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയാണ് സംപ്രേക്ഷണം ചെയ്യുന്നത്. ഹിന്ദിയില്‍നിന്ന് മൊഴിമാറ്റം നടത്തി മലയാളത്തിലേക്കെത്തുന്ന പരമ്പരകള്‍ എല്ലാ പ്രായത്തിലുമുള്ള ആരാധകരെ ഉണ്ടാക്കിയെടുക്കാറുണ്ട്. പ്രേക്ഷകര്‍ക്ക് നിഗൂഢതകള്‍ സമ്മാനിച്ച് തുടങ്ങിയ പരമ്പര അഞ്ച് എപ്പിസോഡുകള്‍ പിന്നിടുമ്പോള്‍ പരമ്പര അതിന്റെ എല്ലാ രഹസ്യസ്വഭാവത്തോടും കൂടെയാണ് മുന്നോട്ടുപോകുന്നത്. അമന്‍ എന്ന അത്ഭുതശക്തിയുള്ള യുവാവിന്റെയും, തന്റെ അത്ഭുതശക്തികള്‍ അറിയാതെ ബേക്കറിയിലേക്ക് അലുവ ഉണ്ടാക്കിനല്‍കുന്ന റോഷ്‌നി എന്ന പെണ്‍കുട്ടിയുടേയും ജീവിതത്തിലൂടെയും പ്രണയത്തിലൂടെയുമാണ് പരമ്പര മുന്നേറുന്നത്. ഇരുവരും തമ്മില്‍ അസാധാരണമായ ബന്ധമുണ്ടെങ്കിലും അവരത് മനസ്സിലാക്കുന്നില്ല. ''ഒരിക്കലെങ്കിലും ഒരു ജിന്നില്‍ നിന്ന് എന്തെങ്കിലും സ്വീകരിച്ചെങ്കില്‍ അതിന് മറ്റൊരിക്കല്‍ ജിന്ന് ചോദിക്കുന്നതെന്തും വിലയായ് നല്‍ക്കേണ്ടിവരും'' എന്ന കെട്ടുകഥയിലാണ് പരമ്പരയുടെ അടിത്തറ എന്നു പറയാം.

അമന്‍ എന്ന യുവാവിന് പലതരത്തിലുള്ള അത്ഭുതസിദ്ധികളുണ്ട്. ഒരു മാജിക്കെന്നപോലെ പലതും അവന്‍ ചെയ്യുന്നുണ്ട്. ഉമ്മയും ഉമ്മാമയും ഭൂതകാലത്തെപ്പറ്റി അറിയിക്കാതെയാണ് അമനെ വളര്‍ത്തിവലുതാക്കിയത്. അമന്റെ ഉപ്പ ജുനൈദ് ജിന്നിന്റെ സഹായത്തോടെ ചെയ്‍ത ആശാസ്യമല്ലാത്ത ചില പ്രവര്‍ത്തനങ്ങള്‍ കാരണമാണ് അമന് ഇത്തരത്തിലെ കഴിവുകള്‍ കിട്ടിയിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ പണക്കാരനാകാനുള്ള വരം ജുനൈദ് ചോദിച്ചതിന് പകരമായി ജിന്ന് ചേദിച്ചത് ജുനൈദിന്റെ മകനെയാണ്. വീട്ടില്‍ നടക്കുന്ന അനിഷ്‍ടസംഭവങ്ങള്‍ക്കെല്ലാം അമന്റെ ഉപ്പയെയാണ് വീട്ടുകാര്‍ കുറ്റം പറയുന്നത്. ഇതിനിടയില്‍ ഒരു പരിപാടിക്കിടെ അമനും റോഷ്‌നിയേയും കണ്ടുമുട്ടുകയും, സ്മാര്‍ട്ടും സുന്ദരിയുമായ റോഷ്‌നിയോട് ആദ്യ കാഴ്ചയില്‍ത്തന്നെ അമന് ഇഷ്ടം തോന്നുകയുമാണ്.

പക്ഷേ അമന്റെ വിവാഹനിശ്ചയമാണ് വീട്ടില്‍ നടക്കുന്നത്. അമനെ പ്രതിഫലമായി കൊണ്ടുപോകാന്‍ ശ്രമിക്കുന്ന ജിന്നിന് അമനെ കൊണ്ടുപോനായി പല വേഷത്തിലും രൂപത്തിലുമെത്താന്‍ കഴിയും. എന്നാല്‍ അതിനിടയില്‍ വധുവായി വന്ന കുട്ടിയെ മാറ്റി ജിന്ന് വധുവായി രൂപം പ്രാപിച്ചിരിക്കുന്നു.

ഈ പ്രശ്‌നങ്ങളെല്ലാം തരണം ചെയ്യാന്‍ അമന് സാധിക്കുമോ, എങ്ങനെയാകും അമനും റോഷ്‌നിയും ഒന്നിക്കുക. അവരൊന്നിച്ചാല്‍ പ്രശ്‌നങ്ങളെല്ലാം ധൂളികളായ് മാറുക. കാഴ്ച്ചക്കാരന് ആകാംക്ഷ നല്‍കുന്ന മുഹൂര്‍ത്തങ്ങളാണ് പരമ്പര ഒരുക്കയിരിക്കുന്നത്.


വിക്രംസിംങ് ചൗഹാന്‍ അമനായും, അതിഥി ശര്‍മ്മ നായികാ കഥാപാത്രമായ റോഷ്‌നിയേയും അവതരിപ്പിക്കുന്നു. മൃണാള്‍ ഷായും ഗുല്‍ഖാനും ചേര്‍ന്നെഴുതിയ കഥയ്ക്ക് മലയാളത്തില്‍ സംഭാഷണമൊരുക്കിയിരിക്കുന്നത് നിധിന്‍ബോസ് കടയ്ക്കാവൂരാണ്. ഗ്രാഫിക്‌സിന് പ്രാധാന്യമുള്ള പരമ്പരയ്ക്ക് മികച്ച രീതിയിലുള്ള ഇഫക്ട്‌സ് ഒരുക്കുന്നത് രാകേഷ് ലാല്‍ മാസ് ആണ്.

Follow Us:
Download App:
  • android
  • ios