എല്ലാവരും  സ്വന്തം കൗമാരകാലത്തേക്ക് മനസ്സോടിക്കുന്ന തരത്തിലാണ് മൊഹബത്തിലെ പ്രണയരംഗങ്ങള്‍. സംപ്രേഷണം തുടങ്ങി കുറച്ചു ഭാഗങ്ങള്‍ കൊണ്ടുതന്നെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ പരമ്പരയാണ് മൊഹബത്ത്. ആരെയും ആകര്‍ഷിക്കുന്ന ഗ്രാഫിക്‌സ് മനോഹാരിതയും, ഹൃദയത്തെ തൊടുന്ന പ്രണയരംഗങ്ങളുമാണ് പരമ്പരയുടെ പ്രധാന ആകര്‍ഷണം. അമന്‍ റോഷ്‌നി എന്നിവരുടെ പ്രണയത്തിലൂടെയും, നാടോടിക്കഥകളുടെ ദൃശ്യാവിഷ്‌ക്കാരത്തോടെയുമാണ് കഥ മുന്നോട്ടുപോകുന്നത്. അമന്റെ ഉപ്പ ജിന്നിനെ പ്രീതിപ്പെടുത്തി സ്വത്ത് സമ്പാദിക്കുന്നു. അതിനുപകരമായി അമനെ തരാം എന്നാണ് ഉപ്പ നല്‍കുന്ന വാക്ക്. നിലവില്‍ ജിന്ന് മാന്ത്രികവിളക്കിലാണ്. ജിന്നിനെ രക്ഷപ്പെടുത്താനും, അമനെ കൊണ്ടുപോകാനുമായി അഫ്രിതി എന്ന മറ്റൊരു ജിന്ന് കഥയിലെത്തുന്നു. എന്നാല്‍ അയാനയായ റോഷ്‌നിയുടെ സാമീപ്യവും, ബാസീഗര്‍ എന്ന പരുന്തിന്റെ സഹായവും കാരണം അമന്‍ ജിന്നില്‍നിന്നെല്ലാം രക്ഷപ്പെടുന്നു.

ജിന്ന് മരിച്ചവരുടെ കൂട്ടമായിവന്ന് അയാനയെ നശിപ്പിക്കാനാണ് ശ്രമിക്കുന്നത്. അമനെ തല്ലി നിലത്തിട്ട്, അയാനയ്‌ക്കെതിരെ അമ്പുകള്‍ അയയ്ക്കുകയാണ് ചെയ്യുന്ത്. എന്നാല്‍ അയാനയ്ക്ക് അമ്പ് കൊള്ളുന്നതിന്റെ മുന്നേതന്നെ ബാസീഗര്‍ അമ്പ് സ്വയം വരിക്കുകയാണ്. അങ്ങനെ ബാസീഗര്‍ മരിച്ചുവിഴുന്നു.

പുതിയ ഭാഗത്തില്‍ ബാസീഗര്‍ മരിച്ചതിന്റെ സങ്കടമാണ് എല്ലാവര്‍ക്കും. എന്നാല്‍ ബാസീഗറിന് മരണമില്ല എന്ന് ഏതോ  പുസ്‍തകത്തില്‍ വായിച്ചതായി ഓര്‍മ്മ വരുന്ന അമന്‍ മറ്റുള്ളവരുമായിച്ചേര്‍ന്ന് അത് തിരയുകയാണ്. റോഷ്‌നി തിരയുന്ന പുസ്‍തകത്തില്‍ നിന്ന് വിവരങ്ങള്‍ കിട്ടുന്നു. അതിനിടയില്‍ അമന്റെ ഉമ്മ, റോഷ്‌നിയാണ് ബാസീഗര്‍ മിരിക്കാന്‍ കാരണമെന്നുപറഞ്ഞ്, റോഷ്‌നിയെ കുറ്റപ്പെടുത്തുന്നുമുണ്ട്. അങ്ങനെ ഉദ്യോഗജനകമായ രംഗങ്ങള്‍ക്കൊടുവില്‍ ബാസീഗര്‍ പുനര്‍ജനിക്കുന്നു. അത് എല്ലാവര്‍ക്കും സന്തോഷം നല്‍കുന്നുമുണ്ട്. പിന്നീട് അമന്റെ ഉമ്മാമ റോഷ്‌നിക്ക് പാരമ്പര്യമായി കൈമാറുന്ന ആഭരണങ്ങളും,പുത്തന്‍ വസ്ത്രങ്ങളും കൈമാറുന്നുണ്ട്. അവരുടെ സ്‌നേഹത്തിനുമുന്നില്‍ റോഷ്‌നിയുടെ കണ്ണുകള്‍ ഈറനണിയുന്നത് രംഗത്തെ കൂടുതല്‍ മനോഹരമാക്കുന്നു.

എന്നാല്‍ അതേസമയം ബാസീഗര്‍ മരിച്ചില്ലെന്നറിയുന്ന അഫ്രിതി ജിന്ന് മൃതപ്പടയെ കുറ്റപ്പെടുത്തുകയാണ്. അയാന കൂടെയുണ്ടാകുമ്പോള്‍ അമനെ നശിപ്പിക്കാന്‍ സാധിക്കില്ല എന്നറിഞ്ഞ ജിന്ന്, അയാനയെ ഒഴിവാക്കാന്‍ ഒരുങ്ങുകയാണ്. ആശുപത്രിയില്‍ കിടക്കുന്ന റോഷ്‌നിയുടെ ഉമ്മ സല്‍മയുടെ അടുത്ത് ജിന്ന് എത്തുന്നു. എത്തുന്ന രംഗങ്ങള്‍ ആരെയും പേടിപ്പെടുത്തുന്നവയാണ്. അങ്ങനെ സല്‍മയെ ജിന്ന് കാണുന്ന രംഗത്താണ് പുതിയ ഭാഗം അവസാനിക്കുന്നത്.

എന്താകും ജിന്നിന്റെ പുതിയ മുന്നേറ്റങ്ങള്‍, റോഷ്‌നിയെ അമന്റെ അടുത്തുനിന്ന് മാറ്റാന്‍ ജിന്നിന് കഴിയുമോ. പണത്തിന് ആര്‍ത്തിയുള്ള സല്‍മ ജിന്നിന് വഴങ്ങുമോ എന്നതെല്ലാം പരമ്പരയ്ക്ക് ആകാംക്ഷകള്‍ നിറയ്ക്കുന്നു. ഇനിയെന്ത് എന്ന ചോദ്യത്തിന് ഉത്തരം കിട്ടാനായി കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.