സംപ്രേഷണം ആരംഭിച്ച് വളരെ പെട്ടെന്നുതന്നെ ശ്രദ്ധിക്കപ്പെട്ട പരമ്പരയാണ് മൊഹബത്ത്. അമന്‍ റോഷ്‌നി എന്നിവരുടെ പ്രണയവും, അവരെ ഒന്നിപ്പിക്കില്ലെന്നുറപ്പിച്ച ജിന്നും പ്രേക്ഷകരെ നിത്യവും ആകാംക്ഷയിലാഴ്ത്താറുണ്ട്. നാടോടിക്കഥയുടെ പശ്ചാത്തലത്തിലാണ് പരമ്പര പുരോഗമിക്കുന്നത്. ജിന്നില്‍നിന്നും സമ്മാനങ്ങള്‍ സ്വീകരിച്ച നായകന്‍ അമന്റെ ഉപ്പ, പ്രത്യുപകാരമായി അമനെയാണ് ജിന്നിന് നല്‍കാമെന്നേറ്റത്. എന്നാല്‍ അമനെ കൊണ്ടുപോകാന്‍ ശ്രമിക്കുന്ന ജിന്നില്‍നിന്നും അമനെ സംരക്ഷിക്കാന്‍ നായികയായ റോഷ്‌നി ശ്രമിക്കുന്നു.

പെട്ടെന്നുണ്ടായ ആവശ്യത്തിനുപുറത്ത് റോഷ്‌നിയെ വിവാഹം കഴിച്ച അമന്‍, തെറ്റിദ്ധാരണയുടെ പുറത്ത് റോഷ്‌നിയെ വെറുക്കുകയും, എന്നാല്‍ സത്യങ്ങളറിയുമ്പോള്‍ സ്‌നേഹിക്കാന്‍ തുടങ്ങുകയുമാണ് ചെയ്യുന്നത്. എന്നാല്‍ പരമ്പരയിലെ പ്രണയം ദുരന്തത്തിലേക്കാണ് എത്തുന്നത് എന്നാണ് കാണുന്നത്. ജിന്നിന്റെ കയ്യില്‍നിന്നും അമനെ രക്ഷിക്കാനുള്ള ഉദ്യമത്തിനിടെ റോഷ്‌നി മരിക്കുകയാണ്. അമനെ രക്ഷിക്കാനായുള്ള ശ്രമത്തിലാണ് റോഷ്‌നിക്ക് ജീവന്‍ നഷ്‍ടമാകുന്നത്.

എന്നാല്‍ പരമ്പര എല്ലായിപ്പോഴും ഒളിപ്പിക്കുന്ന തരത്തിലുള്ള വല്ല ട്വിസ്റ്റുമുണ്ടാകുമോ എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

കഴിഞ്ഞ എപ്പിസോഡുകളിലൊന്നില്‍, അമന്റെ വീട്ടുകാരെ ജിന്ന് ഇല്ലാതാക്കുന്നുവെങ്കിലും അത് അയഥാര്‍ത്ഥ്യമായിരുന്നു. അതുപോലെയാണോ ഇതെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

അമന്‍ റോഷ്‌നിയോടുള്ള തന്റെ പ്രണയം മനസ്സിലാക്കുക, റോഷ്‌നിയുടെ മരണശേഷമാണെന്ന് ഉപദേശക പറഞ്ഞത് സത്യമാവുകയാണോ, അതോ പരമ്പര ഏതെങ്കിലും ട്വിസ്റ്റ് ഒളിപ്പിച്ചിരിക്കുകയാണോ എന്നറിയാന്‍ വരും എപ്പിസോഡുകള്‍ക്കായി കാത്തിരിക്കാം.