Asianet News MalayalamAsianet News Malayalam

മുണ്ട് മടക്കിയുടുത്ത് തലയിൽ കെട്ടുമായി കർഷകൻ മോഹൻലാൽ; ഇത് ലോക്ക്ഡൗൺ കാലത്തെ ജൈവകൃഷി

താനും കുടുംബവും വീട്ടിലെ ആവശ്യങ്ങൾക്ക് ഈ പച്ചക്കറികൾ തന്നെയാണ് ഉപയോഗിക്കുന്നതെന്നും നടൻ പറഞ്ഞു.

mohanlal facebook post about organic farming
Author
Kochi, First Published Apr 25, 2021, 1:35 PM IST

ലോക്ക് ഡൗണ്‍ കാലത്ത് പലരും പല പരീക്ഷണങ്ങളും നടത്തിയിരുന്നു. പാചകവും കൃഷിയുമൊക്കെ.  പാചകവും മറ്റ് ജോലികളിലും സജീവമായ അഭിനേതാക്കളുടെ വീഡിയോയും ഫോട്ടോകളും ഓണ്‍ലൈനില്‍ തരംഗമായിരുന്നു. അത്തരത്തിൽ ലോക്ക്ഡൗൺ സമയത്ത് തയ്യാറാക്കിയ തന്റെ വീട്ടിലെ ജൈവ കൃഷിയുടെ വീഡിയോ പങ്കുവയ്ക്കുകയാണ്  മോഹൻലാൽ.

താനും കുടുംബവും വീട്ടിലെ ആവശ്യങ്ങൾക്ക് ഈ പച്ചക്കറികൾ തന്നെയാണ് ഉപയോഗിക്കുന്നതെന്നും നടൻ പറഞ്ഞു.മോഹൻലാൽ തന്റെ പച്ചക്കറി തോട്ടത്തിലേക്ക് നടന്നു വരുന്നിടത്ത് നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. മുണ്ടും മടക്കിക്കുത്തി തലയിൽ കെട്ടുമായി അല്പം മാസ്സ് ആയിട്ടാണ് ആ വരവ്. തുടർന്ന് തോട്ടത്തിലെ പച്ചക്കറികൾ നനയ്ക്കുന്നതും സഹായിക്കൊപ്പം നിന്ന് ഫലങ്ങൾ പറിക്കുന്നതും വീഡിയോയിൽ കാണാം.

‘ഇത് വിത്തിന് വേണ്ടി നിർത്തിയിരിക്കുന്ന പാവയ്ക്കയാണ്. ഇത് നന്നായി ഉണക്കിയിട്ട് അതിന്റെ വിത്ത് എടുത്ത് നടും. എറണാകുളത്തെ എളമക്കരയിൽ ഉള്ള എന്റെ വീടാണ്. കഴിഞ്ഞ നാല് അഞ്ചു വർഷമായി ഈ ചെറിയ സ്ഥലത്ത് നിന്നാണ് ഞങ്ങൾക്ക് വേണ്ടുന്ന പച്ചക്കറികൾ ഞങ്ങൾ ഉണ്ടാക്കി എടുക്കുന്നത്. നമുക്ക് പാവയ്ക്ക, പയർ, വെണ്ടയ്ക്ക, തക്കാളി, പച്ചമുളക്, മത്തങ്ങ, ചോളം, കപ്പ എല്ലാമുണ്ട്. എല്ലാവർക്കും ചെയ്യാവുന്ന കാര്യമാണ്. ചെറിയ സ്ഥലത്ത് നിന്ന് നമുക് ആവശ്യമുള്ള കൃഷി ഉണ്ടാക്കിയെടുക്കാം. അതിന് ആളുകൾ തയ്യാറാകണം. സ്ഥലം ഇല്ലാത്തവർക്ക് ടെറസിന് മുകളിൽ ഉണ്ടാക്കി എടുക്കാം. ഞാൻ ഇവിടെ വരുമ്പോഴൊക്കെ ഈ പച്ചക്കറികളാണ് ഉപയോഗിക്കുന്നത്‘ എന്ന് മോഹൻലാൽ വീഡിയോയിൽ പറയുന്നു.

അതേസമയം ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ തിരക്കുകളിലാണ് മോഹൻലാൽ ഇപ്പോൾ. 
ചിത്രത്തില്‍ ബറോസ് എന്ന ടൈറ്റില്‍ റോളില്‍ എത്തുന്നത് മോഹന്‍ലാല്‍ തന്നെയാണ്. സ്പാനിഷ് അഭിനേത്രി പാസ് വേഗ, സ്പാനിഷ് നടന്‍ റാഫേല്‍ അമര്‍ഗോ എന്നിവര്‍ പ്രധാന കഥാപാത്രമായി സിനിമയിലുണ്ടാകും. 

Follow Us:
Download App:
  • android
  • ios