ദാസനേയും വിജയനേയും മിസ്സ് ചെയ്യുന്നു എന്ന് പറഞ്ഞ ആരാധകനോട് താനും മിസ്സ് ചെയ്യുന്നു എന്നായിരുന്നു മോഹൻലാലിന്റെ മറുപടി.  

പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ദൃശ്യം 2. ഈ മാസം 19ന് ചിത്രം ആമസോൺ പ്രൈമിലൂടെ ആരാധകർക്ക് മുന്നിലെത്തും. സിനിമയുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾക്കും അപ്ഡേഷനുകൾക്കും മികച്ച പ്രതികരണമാണ് ഇതിനോടകം ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി ആരാധകരുടെ ചോദ്യങ്ങൾക്ക് ട്വിറ്ററിൽ മറുപടി നൽകിയിരിക്കുകയാണ് നടൻ മോഹൻലാൽ. ആരാധകരുടെ ചോദ്യങ്ങൾക്ക് രസകരമായ മറുപടികളാണ് മോഹൻലാൽ നൽകിയത്.

ആസ്ക് മോഹൻലാൽ എന്ന ഹാഷ്ടാഗിലാണ് മോഹൻലാലിനോട് ചോദ്യങ്ങൾ ചോദിക്കേണ്ടത്. ദൃശ്യം 2 തീയറ്ററിൽ റിലീസ് ചെയ്യുമോ എന്ന ചോദ്യത്തിന് സാധ്യതയുണ്ടെന്നായിരുന്നു മോഹൻലാലിന്റെ മറുപടി. മറ്റൊരു രസകരമായ ചോദ്യം ഇങ്ങനെയാണ്, 'ലാലേട്ടാ, ഇനി എത്ര കുത്തേണ്ടി വരും?' "അപ്പം തിന്നാ പോരേ, കുഴി എണ്ണണോ?" എന്നായിരുന്നു താരത്തിന്റെ മറുപടി. 

Scroll to load tweet…
Scroll to load tweet…

ലാലേട്ടന്റെ പ്രിയപ്പെട്ട കാർട്ടൂൺ ഏതാണെന്നാണ് മറ്റൊരു ആരാധകന്റെ ചോദ്യം. ഇതിന് മറുപടിയായി ബോബനും മോളിയും എന്നായിരുന്നു മോഹൻലാൽ നൽകിയ മറുപടി. മറ്റൊരു ചോദ്യം ഇങ്ങനെ, "അമ്മയുടെ പുതിയ ചിത്രത്തിൽ കില്ലർ റോൾ ചെയ്യുന്നത് ലാലേട്ടൻ ആണെന്ന് പറഞ്ഞാൽ അതേയെന്ന് പറയുമോ"? എങ്ങനെ അറിഞ്ഞു എന്നായിരുന്നു മോഹൻലാലിന‍്റെ മറുചോദ്യം.

Scroll to load tweet…
Scroll to load tweet…

ദാസനേയും വിജയനേയും മിസ്സ് ചെയ്യുന്നു എന്ന് പറഞ്ഞ ആരാധകനോട് താനും മിസ്സ് ചെയ്യുന്നു എന്നായിരുന്നു മോഹൻലാലിന്റെ മറുപടി. ജഗതി ശ്രീകുമാറിനെ കുറിച്ച് ചോദിച്ചപ്പോള്‍ ദ കംപ്ലീറ്റ് ആക്ടര്‍ എന്നും മമ്മൂട്ടിയെക്കുറിച്ച് ചോദിച്ചപ്പോള്‍ കിടു എന്നുമായിരുന്നു താരത്തിന്റെ ഉത്തരങ്ങള്‍.