Asianet News MalayalamAsianet News Malayalam

പുലിക്കൊപ്പം 'മലയാളത്തിന്റെ സിംഹം'; മോഹൻലാൽ ഫോട്ടോ വൈറൽ, 'എമ്പുരാൻ' ലഡാക്കിൽ

മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന എമ്പുരാന്റെ സംവിധാനം പൃഥ്വിരാജ് ആണ്. 

mohanlal movie empuraan shooting progress in ladakh directed by prithviraj nrn
Author
First Published Oct 23, 2023, 7:50 PM IST

ഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിൽ വില്ലനായി എത്തിയ ഒരു നടൻ. പേര് മോഹൻലാൽ. സിനിമാസ്വാദകർക്ക് അന്നുവരെ കണ്ട് പരിചിതമല്ലാത്ത മുഖമായിരുന്നു അത്. പക്ഷേ ആ ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനസിൽ ഇടംനേടിയ മോഹൻലാൽ പിന്നീട് കെട്ടിപ്പടുത്തത് മലയാള സിനിമയിലെ പകരം വയ്ക്കാനില്ല സൂപ്പർ താര പദവി. ആദ്യസിനിമയ്ക്ക് ശേഷം അദ്ദേഹം കെട്ടിയാടിയ വേഷങ്ങൾ മലയാളികൾ ഒന്നടങ്കം ഏറ്റെടുത്തു. ഒടുവിൽ 'ലാലേട്ടൻ' എന്ന ഓമനപ്പേരും നൽകി അവർ. ഇന്ന് ഇന്ത്യൻ സിനിമയിലെ തന്നെ മുൻനിര താരമായി വളർന്നുനിൽക്കുന്ന മോഹൻലാൽ താണ്ടിയത് ചെറുതല്ലാത്ത കടമ്പകളാണ് എന്നത് വാസ്തവം.

ഇതിനോടകം നിരവധി വേഷങ്ങൾ കെട്ടിയാടിയ മോഹൻലാൽ എമ്പുരാൻ എന്ന ചിത്രത്തിലാണ് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഈ മാസം ആദ്യം ഷൂട്ടിം​ഗ് ആരംഭിച്ച ചിത്രത്തിൽ കഴിഞ്ഞ ദിവസം മോഹൻലാൽ ജോയിൻ ചെയ്തു എന്നാണ് വിവരം. ല‍ഡാക്കിലാണ് എമ്പുരാൻ ഷൂട്ടിം​ഗ് പുരോ​ഗമിക്കുന്നത്. ഈ അവസരത്തിൽ മോഹൻലാലിന്റെ ഒരു ഫോട്ടോയാണ് ട്വിറ്ററിൽ വൈറൽ ആകുന്നത്. 

പശ്ചാത്തലത്തിൽ പുലിയുടെ ഫോട്ടോയ്ക്കൊപ്പം നിൽക്കുന്ന മോഹൻലാൽ ആണ് ചിത്രത്തിൽ. ഫോട്ടോ പുറത്തുവന്നിത് പിന്നാലെ കമന്റുകളുമായി ആരാധകരും രം​ഗത്തെത്തി. 'പുലിക്കൊപ്പം മലയാളത്തിന്റെ സിംഹം, പ്രായം റിവേഴ്സ് ​ഗിയൻ, എന്താ ഒരു ചിരി', എന്നിങ്ങനെ പോകുന്നു കമന്റുകൾ. 

അതേസമയം, ലഡാക്കിൽ ഷൂട്ടിം​ഗ് പുരോ​ഗമിക്കുന്ന എമ്പുരാന്റെ ആദ്യ ഷെഡ്യൂൾ ഇരുപത്തി ഏഴിന് അവസാനിക്കുമെന്നാണ് വിവരം. എന്നാൽ കാലാവസ്ഥയിൽ മാറ്റം വരികയാണെങ്കിൽ ഈ തിയതിയിൽ മാറ്റം വരാൻ സാധ്യതുണ്ടെന്നും സോഷ്യൽ മീഡിയ പറയുന്നു. കഴിഞ്ഞ ദിവസം ലഡാക്കിൽ നിന്നുമുള്ള മോഹൻലാലിന്റെ ഫോട്ടോകൾ സോഷ്യൽ മീഡയയിൽ പ്രചരിച്ചിരുന്നു. മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന എമ്പുരാന്റെ സംവിധാനം പൃഥ്വിരാജ് ആണ്. 

വേലുതമ്പി ദളവ ആകാൻ പൃഥ്വിരാജ്; ഷൂട്ടിം​ഗ് എന്ന്, തിരക്കഥ ആര്? അപ്ഡേറ്റുമായി വിജി തമ്പി

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

Follow Us:
Download App:
  • android
  • ios