ഏറെ കാണാൻ ആ​ഗ്രഹിച്ചൊരു കോമ്പോ ആണിതെന്നും ഇരുവരും ചേർന്നൊരു ഒരു സിനിമ ഉണ്ടാകുമോ എന്നും ആരാധകർ. 

ങ്ങൾ ആരാധിക്കുന്ന സിനിമ, സ്പോർട്സ് താരങ്ങളുടെ ഫോട്ടോകൾ ഞൊടിയിട കൊണ്ടാണ് ആരാധകർ സോഷ്യൽ മീഡിയയിൽ വൈറൽ ആക്കുന്നത്. ദിവസേന ഇത്തരത്തിൽ ഒട്ടനവധി ഫോട്ടോകളാണ് സോഷ്യൽ മീഡിയ വാളുകളിൽ നിറയുക. അത്തരത്തിലൊരു ഫോട്ടോയാണ് ഇന്നലെ മുതൽ സോഷ്യൽ ലോകത്ത് ചർച്ചകൾക്ക് വഴിവച്ചത്. ക്രിക്കറ്റ് ഇതിഹാസം ധോണിയും മലയാളത്തിന്റ മോഹൻലാലും ആണ് ഫോട്ടോയിലെ താരങ്ങൾ. 

ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകൾ കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രചരിക്കുന്നുണ്ട്. ​ഗ്രീൻ ഷർട്ടും മുണ്ടും ധരിച്ച് നിൽക്കുന്ന മോഹൻലാലിനൊപ്പം റെഡ് ആൻഡ് വൈറ്റ് കോമ്പിനേഷനിൽ ക്യാഷ്വൽ വെയർ ധരിച്ച് നിൽക്കുന്ന ധോണിയെ കാണാം. ഇരുവരും സിനിമയ്ക്ക് വേണ്ടി ഒന്നിച്ചതാണോ എന്നായിരുന്നു ആരാധക സംശയങ്ങൾ. എന്നാൽ ആ അഭ്യൂഹങ്ങൾക്ക് വിരാമമായിരിക്കുകയാണ്. 

Scroll to load tweet…

ഒരു പെയിന്റിന്റെ പരസ്യത്തിനായാണ് ധോണിയും മോഹൻലാലും ഒന്നിച്ചത്. മുംബൈയിൽ വച്ചായിരുന്നു ഷൂട്ട്. ക്രിക്കറ്റ്- മോളിവുഡ് പുലികൾ ഒറ്റ ഫ്രെയിമിൽ എന്ന് പറഞ്ഞാണ് ആരാധകർ ഫോട്ടോകൾ പങ്കുവച്ചിരിക്കുന്നത്. ഏറെ കാണാൻ ആ​ഗ്രഹിച്ചൊരു കോമ്പോ ആണിതെന്നും ഇരുവരും ചേർന്നൊരു ഒരു സിനിമ ഉണ്ടാകുമോ എന്നും ആരാധകർ ചോദിക്കുന്നുണ്ട്. 

എല്ലാ കാലവും വിലയില്ലാത്തവനായി ജീവിക്കാൻ പറ്റോ? ഉദ്ഘാടനങ്ങൾക്ക് വാങ്ങുന്ന പ്രതിഫലം പറഞ്ഞ് മാരാർ

അതേസമയം, ഒരുപിടി മികച്ച ചിത്രങ്ങളാണ് മോഹന്‍ലാലിന്‍റേതായി അണിയറിയില്‍ ഒരുങ്ങുന്നത്. ബറോസ്, മലൈക്കോട്ടൈ വാലിബന്‍ എന്നീ ചിത്രങ്ങളുടെ റിലീസിനെ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നു കഴിഞ്ഞു. ബറോസ് ഈ വര്‍ഷം ക്രിസ്മസിനും വാലബന്‍ 2024 ജനുവരി 25നും തിയറ്ററിലെത്തും. നേര് എന്ന ജീത്തു ജോസഫ് സിനിമയിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. ട്വല്‍ത്ത് മാന്‍ എന്ന സിനിമയ്ക്ക് ശേഷം മോഹന്‍ലാലും ജീത്തുവും വീണ്ടും ഒന്നിച്ച ചിത്രം കൂടിയാണിത്. വൃഷഭ, റാം തുടങ്ങിയ ചിത്രങ്ങളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..