ര്‍ത്തകിയായും അഭിനേത്രിയായും മലയാളിക്ക് സുപരിചിതയായ താരമാണ് പ്രീത പ്രദീപ്. പ്രീത എന്നതിനേക്കാളുപരിയായി മതികല എന്ന് പറയുന്നതാകും മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് താരത്തെ പെട്ടന്ന് ഓര്‍ക്കാനുള്ള വഴി. മൂന്നുമണി എന്ന പരമ്പരയിലെ മതികലയായാണ് മലയാളികള്‍ ഇന്നും താരത്തെ അറിയുന്നത്. ഉയരെ അടക്കമുള്ള സിനിമകളിലും പ്രീത ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. നീണ്ട നാളത്തെ പ്രണയത്തിനുശേഷം കഴിഞ്ഞ വര്‍ഷമായിരുന്നു താരം വിവാഹിതയായത്. സോഷ്യല്‍മീഡിയയില്‍ സജീവമായ പ്രീത പങ്കുവയ്ക്കാറുള്ള ഫോട്ടോഷൂട്ടുകളും വിശേഷങ്ങളുമെല്ലാം ആരാധകര്‍ ഇരു കയ്യും നീട്ടി സ്വീകരിക്കാറുണ്ട്.

ഇപ്പോഴിതാ തന്റെ മനോഹരമായ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് പ്രീത. 'എഴുന്നേറ്റ് ഡാന്‍സ് കളിക്കു' എന്ന ക്യാപ്ഷനോടെയാണ് സെറ്റ്‌സാരിയില്‍ മനോഹരമായ നൃത്തച്ചുവടുകളുടെ ചിത്രം താരം പങ്കുവച്ചത്. കസവ് ബോര്‍ഡറുള്ള സെറ്റുസാരിയും കനകാമ്പര കളറുള്ള ബ്ലൗസിലും താരം കൂടുതല്‍ സുന്ദരിയായെന്നാണ് ആരാധകര്‍ കമന്റായി പറയുന്നത്. പ്രീതയ്ക്കരികിലുള്ള തുളസിത്തറയും, പിന്നിലായി കാണുന്ന മാവും, ആകെ മലയാളത്തനിമയുള്ള ചിത്രമായി മാറ്റിയിരിക്കുകയാണ്. റോബി ജോസ് അടൂരാണ് പ്രീതയെ മനോഹരമായി ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത്. 

പരസ്പരം എന്ന സൂപ്പര്‍ഹിറ്റ് പരമ്പരയില്‍ ചെറിയവേഷം കൈകാര്യം ചെയ്തിട്ടുള്ള പ്രീത, മിനിസ്‌ക്രീനില്‍ തിളങ്ങുന്നത് മൂന്നുമണി എന്ന പരമ്പരയിലെ മതികല എന്ന വില്ലത്തിയായിട്ടാണ്. പടയോട്ടം, എന്നു നിന്റെ മൊയ്തീന്‍, അലമാര തുടങ്ങിയ സിനിമയിലെല്ലാം ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങള്‍ചെയ്യാന്‍ പ്രീതയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പാടാത്ത പൈങ്കിളി എന്ന ഏഷ്യാനെറ്റിലെ പരമ്പരയില്‍ പ്രീത എത്തിയിരുന്നെങ്കിലും കയ്യില്‍ പരിക്ക് പറ്റിയതുകാരണം പരമ്പരയില്‍നിന്നും മാറുകയാണുണ്ടായത്.