ഏഷ്യാനെറ്റില്‍ പ്രേക്ഷകർക്കിടയിൽ പ്രത്യേകം ഇഷ്ടം സ്വന്തമാക്കിയ പരമ്പരയാണ്  'മൗനരാഗം' .

ഷ്യാനെറ്റില്‍ പ്രേക്ഷകർക്കിടയിൽ പ്രത്യേകം ഇഷ്ടം സ്വന്തമാക്കിയ പരമ്പരയാണ് 'മൗനരാഗം' (Mounaragam). നലീഫ് -ഐശ്വര്യ റാംസായ് എന്നിവരാണ് പരമ്പരയിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. നായിക കഥാപാത്രമായ കല്യാണിയെ അവതരിപ്പിക്കുന്ന ഐശ്വര്യ റാംസായ് മുതൽ പരമ്പരയിലെ എല്ലാവരും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. 

സോഷ്യൽ മീഡിയയിൽ സജീവമാണ് ഈ താരങ്ങളെല്ലാം. ഇപ്പോഴിതാ പ്രേക്ഷകരുടെ പ്രിയപ്പെട്ട കല്യാണി, അഥവാ ഐശ്വര്യ റാംസായ് പങ്കുവച്ച ചിത്രങ്ങളും വീഡിയോയുമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ദുബായ് യാത്രയുടെ വ്യത്യസ്തമായ മേക്കോവർ ചിത്രങ്ങൾ പങ്കുവച്ചതിന് പിന്നാലെയാണ് ഐശ്വര്യ പുതിയ ഫോട്ടോഷൂട്ട് പങ്കുവച്ചിരിക്കുന്നത്. 

'ആത്മാഭിമാനമാണ് ഏറ്റവും നല്ല, ഒരിക്കലും നഷ്ടപ്പെടാത്ത വസ്ത്രം'- എന്ന കുറിപ്പോടെയാണ് വ്യത്യസ്തമായ ലുക്കിലുള്ള ചിത്രങ്ങൾ താരം പങ്കുവച്ചിരിക്കുന്നത്. മേക്കപ്പ് റൂമിലെ കിടിലൻ ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. 'നിങ്ങൾക്ക് പിന്നോട്ട് പോയി 'തുടക്കം' വീണ്ടും തുടങ്ങാൻ കഴിയില്ല, എന്നാൽ നിങ്ങൾ എവിടെ നിന്ന് തുടങ്ങുന്നുവെങ്കിലും 'അവസാനം' നിങ്ങൾക്ക് തീരുമാനിക്കാൻ കഴിയും'- എന്നാണ് ഈ ചിത്രങ്ങൾക്കൊപ്പം ഐശ്വര്യ കുറിക്കുന്നത്.

View post on Instagram

പ്രദീപ് പണിക്കരുടെ രചനയിൽ മനു സുധാകരന്‍ സംവിധാനം ചെയ്യുന്ന പരമ്പരയാണ് മൗനരാഗം. ഭാര്യ എന്ന പരമ്പരയ്ക്കു ശേഷമാണ് പുതിയ പരമ്പരയുമായി മനു സുധാകരന്‍ എത്തിയത്. ഏഷ്യാനെറ്റിനായി നിരവധി സൂപ്പർ ഹിറ്റ് സീരിയലുകളിൽ പ്രവര്‍ത്തിച്ചയാളാണ് പ്രദീപ് പണിക്കര്‍. പ്രദീപ് പണിക്കരാണ് ഐശ്വര്യയെ ആദ്യമായി മലയാളത്തിൽ അവതരിപ്പിച്ചത്. ഐശ്വര്യയ്ക്കൊപ്പം നായക വേഷത്തിലെത്തുന്ന നലീഫും തമിഴ് താരമാണ്. ഇരുവരും മലയാളം സംസാരിക്കും. 

View post on Instagram