'നോക്കത്താ ദൂരത്ത് കണ്ണും നട്ട്' എന്ന ചിത്രത്തിലൂടെ വന്ന് മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന നടിയാണ് നദിയ മൊയ്തു. ചിത്രത്തിലെ കുറുമ്പും കുസൃതിയുമായി പ്രേക്ഷകരുടെ ഇഷ്ട്ടം നേടിയെടുത്ത ഗേളി എന്ന കഥാപാത്രം ഇന്നും മലയാളിയുടെ മനസിലുണ്ട്. ആദ്യ സിനിമയാണെന്ന് തോന്നിപ്പിക്കാത്ത തരത്തിൽ പ്രേക്ഷക മനസ്സിൽ ഇടം നേടിയ‌ മിടുക്കി പിന്നീട് ദക്ഷിണേന്ത്യയിലെ തന്നെ അറിയപ്പെടുന്ന നദിയ മൊയ്തു എന്ന നടിയായി മാറുകയായിരുന്നു. ഇപ്പോഴിതാ ഓർമ്മ ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് നദിയ. 

1986ൽ ഷൂട്ട് ചെയ്ത ചിത്രങ്ങളാണ് നദിയ പങ്കുവച്ചിരിക്കുന്നത്. ആദ്യമായി ഒരു കലണ്ടറിന്റെ മോഡലായ ഓർമകളാണ് നദിയ തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ ഷെയർ ചെയ്തിരിക്കുന്നത്. 

വിരലിൽ എണ്ണാവുന്ന മലയാളം ചിത്രങ്ങളെ ചെയ്തുള്ളൂവെങ്കിലും മലയാളത്തിലെ നല്ല നായികാ കഥാപാത്രങ്ങളാകാൻ നദിയ മൊയ്‌തുവിന് സാധിച്ചിട്ടുണ്ട്. വന്നു കണ്ടു കീഴടക്കി,ശ്യാമ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളെ ഇന്നും സിനിമാ പ്രേമികൾക്ക് പ്രിയമാണ്. രണ്ട് മക്കൾക്കും ഭർത്താവിനുമൊപ്പം മുംബൈയിലാണ് നടിയുടെ താമസം. ലോക്ഡൗൺ കാലത്താണ് നദിയ സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. പഴയപടങ്ങളും പാചകവിശേഷങ്ങളും എല്ലാം താരം ആരാധകർക്കായി പങ്കുവച്ചിരുന്നു.