റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് നിരവധി ഹിറ്റ് ​ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ച യുവ ​ഗായകൻ നജീം അർഷാദിനും ഭാര്യ തസ്നി താഹയ്ക്കും ആൺ കുഞ്ഞ് പിറന്നു. നജീം തന്നെയാണ് ഈ സന്തോഷ വാർത്ത ഫേസ്ബുക്കിലൂടെ  പങ്കുവച്ചിരിക്കുന്നത്. ബ്ലെസ്ഡ് വിത്ത് എ ബേബി ബോയ് എന്ന് കുറിച്ചാണ് നജീം വാർത്ത പുറത്തുവിട്ടത്. 

ഏഷ്യാനെറ്റിന്റെ റിയാലിറ്റി ഷോ ആയ ഐഡിയ സ്റ്റാർ സിം​ഗറിലൂടെ മത്സരാർത്ഥിയായെത്തി വിജയകിരീടം ചൂടിയ നജീം പിന്നീട് പിന്നണി ​ഗാനരം​ഗത്ത് ശോഭിക്കുകയായിരുന്നു. മിഷന്‍ 90 ഡെയ്‌സ് എന്ന ചിത്രത്തിനായാണ് ആദ്യമായി നജീം പിന്നണി പാടിയത്. പിന്നീട് പട്ടാളം, ഡോക്ടര്‍ ലവ്, ഡയമണ്ട് നെക്ലസ്, ട്രിവാന്‍ഡ്രം ലോഡ്ജ്, ഒരു ഇന്ത്യന്‍ പ്രണയകഥ തുടങ്ങി നിരവധി ചിത്രങ്ങളില്‍ നജീം ഗാനങ്ങളാലപിച്ചു.