ലയാളികളുടെ എക്കാലത്തേയും പ്രിയ നായികയാണ് നവ്യാ നായർ. നന്ദനം എന്ന ചിത്രത്തിലൂടെ കുടുംബ പ്രേക്ഷകരുടെ സ്വന്തം ബാലമണിയായി താരം മാറി. ഒരിടവേളയ്ക്ക് ശേഷം 'ഒരുത്തി' എന്ന ചിത്രത്തിലൂടെ രണ്ടാം വരവിന് ഒരുങ്ങുകയാണ് നവ്യ. സോഷ്യൽ മീഡിയയിൽ സജീവമായ താരം പലപ്പോഴും തന്റെ ​നൃത്തവുമായി ബന്ധപ്പെട്ട  ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കാറുണ്ട്. ​ഇപ്പോഴിതാ ​ഗുരുവിനൊപ്പമുള്ള ചിത്രമാണ് നവ്യ ഷെയർ ചെയ്തിരിക്കുന്നത്. 

നൃത്തം അഭ്യസിക്കുന്നതിന്റെ ചിത്രമാണ് നവ്യ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'ഒരു ഗുരു ഇല്ലാതെ ആർക്കും മറ്റേ കരയിലേക്ക് കടക്കാൻ കഴിയില്ല .. എന്റെ ഗുരു .. മനു മാഷ്', എന്നാണ് ചിത്രത്തിനൊപ്പം താരം കുറിച്ചത്. നേരത്തെ വിദ്യാരംഭ ദിനത്തിലും മാഷിനൊപ്പമുള്ള ചിത്രങ്ങൾ നവ്യ പങ്കുവച്ചിരുന്നു.  

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Navya Nair (@navyanair143)