ലയാളികളുടെ എക്കാലത്തേയും പ്രിയ നായികയാണ് നവ്യാ നായർ. നന്ദനം എന്ന ചിത്രത്തിലൂടെ കുടുംബ പ്രേക്ഷകരുടെ സ്വന്തം ബാലമണിയായി താരം മാറി. ഒരത്തീ എന്ന ചിത്രത്തിലൂടെ രണ്ടാം വരവിന് ഒരുങ്ങുകയാണ് താരം ഇപ്പോൾ. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളും ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ മകൻ സായിക്കൊപ്പമുള്ള ചിത്രങ്ങളാണ് നവ്യ പങ്കുവയ്ക്കുന്നത്. 

സായിക്കൊപ്പം കാറിലിരിക്കുന്ന ചിത്രമാണ് നവ്യ പങ്കുവച്ചിരിക്കുന്നത്. ചിത്രം പുറത്തുവന്നതിന് പിന്നാലെ ചോദ്യവുമായി 
താരത്തിന്റെ  ആരാധകരും എത്തി. യാത്ര എങ്ങോട്ടാണെന്നാണ് ചിലർ ചോദിക്കുന്നത്. മറ്റുചിലരാകട്ടെ ഏതാണ് കാർ എന്നാണ് ചോദിക്കുന്നത്. ക്യൂട്ട് സ്മൈൽ ബാലാമണി എന്ന് പറയുന്നവരും ഇക്കൂട്ടത്തിലുണ്ട്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Navya Nair (@navyanair143)

കഴിഞ്ഞ ദിവസമായിരുന്നു സായിയുടെ പിറന്നാൾ. ഇതിന്റെ ആഘോഷ ചിത്രങ്ങൾ നവ്യ ഷെയർ ചെയ്തിരുന്നു. നിരവധി പേരാണ് മകന് ആശംസയുമായി രം​ഗത്തെത്തിയിരുന്നത്. മകന് പിറന്നാൾ സമ്മാനമായി ആപ്പിൾ വാച്ച് സീരീസ് 6 ആണ് നൽകിയത്. സർപ്രൈസ് തുറന്നു നോക്കുന്ന സായിയുടെ വീഡിയോയും നവ്യ പങ്കുവച്ചിരുന്നു. മകനൊപ്പമുള്ള വീഡിയോകളും ചിത്രങ്ങളും നവ്യ എപ്പോഴും പങ്കുവയ്ക്കാറുണ്ട്.