വിഘ്‍നേഷിന്‍റെ പുതിയ ചിത്രത്തില്‍ നയന്‍താര അഭിനയിക്കുന്നുണ്ട്

പുതുവര്‍ഷാഘോഷത്തിനായി ദുബൈയിലേക്ക് യാത്ര നടത്തി നയന്‍താരയും (Nayanthara) വിഘ്‍നേഷ് ശിവനും (Vignesh Shivan). യാത്രയ്ക്കു മുന്‍പ് തങ്ങളുടെ നിര്‍മ്മാണ കമ്പനിയായ റൗഡി പിക്ചേഴ്സിന്‍റെ പുതിയ ചിത്രം 'റോക്കി' തിയറ്ററില്‍ പോയി കാണാനും ഇരുവരും സമയം കണ്ടെത്തി. ചെന്നൈ ഇഎ സിനിമാസിലാണ് ചിത്രം കാണാന്‍ അവര്‍ എത്തിയത്. വസന്ത് രവി നായകനായി അഭിനയിക്കുന്ന ചിത്രമാണിത്.

തിയറ്ററില്‍ നിന്നും പിന്നീട് വിമാനത്താവളത്തില്‍ നിന്നുമുള്ള ഇരുവരുടെയും ചിത്രങ്ങള്‍ ട്വിറ്ററില്‍ വൈറല്‍ ആയിട്ടുണ്ട്. കറുപ്പ് നിറത്തിലുള്ള കാഷ്വല്‍ വസ്ത്രങ്ങളിലാണ് നയന്‍താരയും വിഘ്‍നേഷും. തങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞ വിവരം നയന്‍താര സെപ്റ്റംബറില്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചെറിയ ചടങ്ങായിരുന്നു അത്. അതേസമയം വിവാഹക്കാര്യം ആരാധകരെയും അഭ്യുദയകാക്ഷികളെയും അറിയിക്കുമെന്നും അവര്‍ അറിയിച്ചിരുന്നു.

Scroll to load tweet…

നവംബറില്‍ ചെന്നൈ പോയസ് ഗാര്‍ഡനില്‍ നയന്‍താര ഒരു ലക്ഷ്വറി ഫ്ലാറ്റ് വാങ്ങിയതായും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ചെന്നൈയിലെ ഏറ്റവും വിലപിടിച്ച വാസസ്ഥലമാണ് പോയസ് ഗാര്‍ഡന്‍. അതേസമയം വിഘ്‍നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന 'കാതുവാക്കുള രണ്ട് കാതല്‍' ആണ് നയന്‍സിന്‍റെ പുതിയ ചിത്രം. കണ്‍മണി എന്നാണ് ചിത്രത്തില്‍ നയന്‍താര അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. വിജയ് സേതുപതിയും സാമന്തയുമാണ് ഈ ചിത്രത്തിലെ മറ്റു രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തില്‍ അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന രണ്ട് സിനിമകളിലും നായിക നയന്‍താരയാണ്. ഇതില്‍ പൃഥ്വിരാജ് നായകനാവുന്ന ഗോള്‍ഡ് ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു. ഫഹദ് ഫാസില്‍ നായകനാവുന്ന പാട്ട് ആണ് മറ്റൊരു ചിത്രം.