ഇപ്പോഴിത ഫഹദിനൊപ്പം കടല്‍ തീരത്ത് നില്‍ക്കുന്ന ചിത്രമാണ് നസ്രിയ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തില്‍ നമ്മുടെ താരം ഓറിയോയുമുണ്ട്. 

ആരാധകര്‍ എന്നും ആകാംക്ഷയോടെ കേള്‍ക്കുന്ന താരദമ്പതികളായ നസ്രിയയുടെയും വിശേഷങ്ങള്‍ ഏറ്റെടുക്കുന്നത്. നസ്രിയ നിരന്തരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.നസ്രിയ ഫഹദിനൊപ്പമുള്ള ചിത്രങ്ങളിലും കുടുംബത്തോടൊപ്പമുള്ളവയിലും സിനിമാ സെറ്റുകളിലുമായി പങ്കുവയ്ക്കുന്ന ചിത്രങ്ങളില്‍ ആരാധകര്‍ക്ക് പരിചിതനായ കഥാപാത്രമാണ് ഓറിയോ. തന്‍റെ യാത്രകളിലും എല്ലായിടത്തും ഓറിയോ ഉണ്ടാകാറുണ്ട്. 

View post on Instagram

നസ്രിയയുടെ ചിത്രം കൂടെയുടെ ലൊക്കേഷനിലും നസ്രിയ ഓറിയോയെ കൂടെ കൂട്ടിയിരുന്നു. ഇപ്പോഴിത ഫഹദിനൊപ്പം കടല്‍ തീരത്ത് നില്‍ക്കുന്ന ചിത്രമാണ് നസ്രിയ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തില്‍ നമ്മുടെ താരം ഓറിയോയുമുണ്ട്.

View post on Instagram

കറുപ്പും വെള്ളയും ഇടകലര്‍ന്ന് ഓറിയോ ബിസ്കറ്റിന് സമാനമായ നിറമാണ് നയക്കുട്ടിയുടെ പ്രത്യേകത. ഫഹദിന്‍റെ സഹോദരി അമ്മുവാണ് ഓറിയോ എന്ന് പേരിട്ടതെന്നും, തനിക്ക് നേരത്തെ പട്ടികളെ പേടിയായിരുന്നെന്നും വിവാഹ ശേഷം ഫഹദ് കാരണമാണ് താന്‍ നായ പ്രേമിയായതെന്നും നേരത്തെ നസ്രിയ പറഞ്ഞിരുന്നു. കൂടെയ്ക്ക് ശേഷം ട്രാന്‍സില്‍ അഭിനയിച്ചുവരികയാണ് നസ്രിയ. അന്‍വര്‍ റഷീദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബാംഗ്ലൂര്‍ ഡേയ്സിന് ശേഷം ഫഹദും നസ്രിയയും ഒന്നിക്കുന്ന ചിത്രമാണ് ട്രാന്‍സ്.

View post on Instagram