ലയാളികളുടെ പ്രിയ താരങ്ങളാണ് നസ്രിയയും പൃഥ്വിരാജും. സിനിമാ രംഗത്ത് സ്വന്തം സഹോദരിയെ പോലെ ആടുപ്പം തോന്നിയ നടിയാണ് നസ്രിയയെന്ന് നിരവധി അഭിമുഖങ്ങളില്‍ പൃഥ്വി പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ പൃഥ്വിയുടെ ഏറ്റവും പുതിയ ചിത്രത്തിന് നസ്രിയ നല്‍കിയ കമന്‍റാണ് ആരാധകരുടെ ശ്രദ്ധകവരുന്നത്. 

കോൾഡ് കേസ് എന്ന പുതിയ ചിത്രത്തിന്‍റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രമാണ് പൃഥ്വി പങ്കുവച്ചത്. ‘മൈ ഹാന്‍സം ബ്രദര്‍‘, എന്നാണ് പൃഥ്വിയെ താരം വിശേഷിപ്പിച്ചത്. 

ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സിനിമായാണ് കോൾഡ് കേസ്. എസിപി സത്യജിത്ത് ആയിട്ടാണ് പൃഥ്വിരാജ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ലോക്ക് ഡൗണിന് ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കോള്‍ഡ് കേസ്. തിരുവനന്തപുരത്ത് ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. അദിതി ബാലനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. തനു ബാലക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജിന്റെ കാക്കി വേഷമായിരിക്കും ചിത്രത്തിന്റെ ആകര്‍ഷണം.