ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത സൂപ്പര്‍ഹിറ്റ് പരമ്പരയായിരുന്നു നീലക്കുയില്‍. പ്രേക്ഷകര്‍ക്ക് ഉദ്വേഗജനകമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച നീലക്കുയിലിലെ കഥാപാത്രങ്ങളെ ആരും മറന്നിട്ടില്ല. ആ കഥാപാത്രങ്ങളെ മറക്കാന്‍ ആരാധകര്‍ക്കൊപ്പം തന്നെ താരങ്ങള്‍ക്കും കഴിഞ്ഞിട്ടില്ല. 

ആദിത്യനും റാണിയും കസ്തൂരിയുമെല്ലാം ഇപ്പോഴും ആരാധകര്‍ക്ക് പ്രയപ്പെട്ടവരാണ്. ആദി എന്ന പത്രപ്രവര്‍ത്തകന്റെ പ്രണയവും, പ്രണയസാക്ഷാത്ക്കാരവും, അറിയാതെ കാട്ടിലകപ്പെട്ട് നടക്കുന്ന വിവാഹവുമെല്ലാമായിരുന്നു നീലക്കുയില്‍ പരമ്പരയുടെ ഇതിവൃത്തം. ആദിത്യന്‍ അബദ്ധത്തില്‍ വിവാഹം കഴിക്കുന്ന കസ്തൂരി എന്ന വനമകള്‍ ഡോക്ടറാകുന്നിടത്താണ് പരമ്പര അവസാനിച്ചിരുന്നത്. 

പരമ്പരയിലെ റാണിയായെത്തിയത് തെലുങ്ക്താരം ലതാ സംഗരാജുവായിരുന്നു. റാണിയുടെ കഥാപാത്രത്തിന് ലഭിച്ച സ്വീകാര്യത പരമ്പരയുടെ ദിശ തന്നെ മാറ്റുകയും ചെയ്തു. പരമ്പരയിലെ റാണിയായെത്തിയത് തെലുങ്ക്താരം ലതാ സംഗരാജുവായിരുന്നു. താരത്തിന്റെ വിവാഹ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഹൈദരാബാദിലെ സോഫ്റ്റ്വെയര്‍ എന്‍ജിനിയറായ സൂര്യ രാജാണ് താരത്തിന്റെ ഭര്‍ത്താവ്. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ വിവാഹം നടന്നത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കാതെയായിരുന്നു വിവാഹം. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Latha Sangaraju (@lathasangarajuofficial) on Jun 14, 2020 at 3:33am PDT

മലയാളി അല്ലെങ്കിലും  വലിയ പിന്തുണയാണ് ലതക്ക് മലയാളക്കരയില്‍ ലഭിച്ചത്. അതുകൊണ്ടുതന്നെ മലയാളികളോടും, കേരളത്തോടും ലതയ്ക്ക് വലിയ ഇഷ്ടമാണ്. ഇക്കാര്യം നേരത്തെ ലൈവില്‍ ലത വ്യക്തമാക്കിയിരുന്നു. വിവാഹശേഷവും സിനിമാ സീരിയല്‍ രംഗത്ത് തുടരുമെന്നും, എന്നാല്‍ വിവാഹത്തോടെ ഇന്‍ഡസ്ട്രി വിടുമെന്ന വാര്‍ത്ത പലരും പ്രചരിപ്പിക്കുന്നുണ്ടെന്നും, അതൊന്നും സത്യമല്ലെന്നുമായിരുന്നു താരം പറഞ്ഞത്.

 
 
 
 
 
 
 
 
 
 
 
 
 

After marriage first post with my hubby 🥰

A post shared by Latha Sangaraju (@lathasangarajuofficial) on Jun 15, 2020 at 10:58pm PDT