തനിക്ക് റാണിയെ തന്നെയാണ് സംശയമെന്നാണ് ആദി പറയുന്നത്. എന്നാല്‍ അതിന് തെളിവുകള്‍ കണ്ടെത്താനും അല്ലാത്തപക്ഷം റാണിയെ വെറുതെ സംശയിക്കരുതെന്നും റോഷന്‍ പറയുന്നു. 

541 എപ്പിസോഡുകള്‍ എത്തിനില്‍ക്കുന്ന പരമ്പര പ്രേക്ഷകര്‍ക്ക് ആകാംക്ഷയാണ് സമ്മാനിക്കുന്നത്. പുതിയ എപ്പിസോഡില്‍ ആദി റോഷനുമായി സംസാരിക്കുന്നതാണ് പ്രേക്ഷകര്‍ കാണുന്നത്. തനിക്ക് റാണിയെ തന്നെയാണ് സംശയമെന്നാണ് ആദി പറയുന്നത്. എന്നാല്‍ അതിന് തെളിവുകള്‍ കണ്ടെത്താനും അല്ലാത്തപക്ഷം റാണിയെ വെറുതെ സംശയിക്കരുതെന്നും റോഷന്‍ പറയുന്നു. അതിന് ഫോണ്‍വിവരങ്ങള്‍ സൈബര്‍സെല്ലിലെ കൂട്ടുകാര്‍ മുഖേന സംഘടിപ്പിക്കാനും സുഹൃത്ത് ഉപദേശം നല്‍കുന്നു. മാസിയുടെ ജാമ്യത്തിന്റെ ആവശ്യവുമായി റാണി മുന്‍ കാമുകനായ വക്കീല്‍ ശരണിനെ കാണാന്‍ പോകുന്നതും കഥയ്ക്ക് വരും ദിവസങ്ങളില്‍ കൂടുതല്‍ വഴിത്തിരിവുകള്‍ നല്‍കിയേക്കാം.

റാണിയെ രാധാനിലയത്തിലെയും കൗസ്തുഭത്തിലേയും കുടുംബക്കാര്‍ സംശയിക്കുകയാണ്. റാണി തന്നെയാണ് കുട്ടിയെ ഇല്ലാതാക്കിയത് എന്ന സംശയത്തില്‍ പൊലീസില്‍ കേസുകൊടുക്കാന്‍ രാധാനിലയത്തില്‍ എല്ലാവര്‍ക്കും പേടിയാണ്. അതേസമയം സ്വാതിയുടെ അച്ഛനമ്മമാര്‍ സ്വാതിയെ തന്നെയാണ് സംശയിക്കുന്നത്. എന്നാല്‍ റാണിയ്ക്കെതിരെ കുതന്ത്രങ്ങള്‍ മെനഞ്ഞ സ്വാതി ധൈര്യസമേതം പറയുന്നത് പൊലീസില്‍ പരാതി നല്‍കാന്‍ തന്നെയാണ്. റാണി തന്നെയാണ് കുട്ടിയെ ഇല്ലാതാക്കിയത് എന്നതിനാലാണ് രാധാനിലയത്തില്‍നിന്ന് ആരും ഇതുവരെ കേസ് കൊടുക്കാന്‍ മുതിരാത്തതെന്നും രാധാമണി ഇങ്ങോട്ട് വരാത്തതെന്നും പറയുകയാണ് സരോജിനി.

റാണിയെ കോടതിവളപ്പില്‍ കണ്ട പ്രബലന്‍ വക്കീല്‍ ഈ വിവരം വീട്ടിലറിയിക്കുമോ, ശരണും റാണിയും തമ്മിലുള്ള ബന്ധമാണ് റാണി കുട്ടിയെ ഇല്ലാതാക്കാന്‍ കാരണമെന്ന് കരുതുന്ന ആദി പ്രബലന്‍ വക്കീല്‍ പറയുന്നത് കേള്‍ക്കാനിടയായാല്‍ എന്താണ് സംഭവിക്കുക എന്ന രീതിയിലാണ് കഥാഗതി വികസിക്കുന്നത്. റാണിയും ആദിയും തമ്മിലെ ബന്ധത്തിന് ഉലച്ചില്‍ സംഭവിക്കുമോ എന്നറിയാന്‍ വരും എപ്പിസോഡുകള്‍ക്കായി കാത്തിരിക്കണം.