ഐശ്വര്യയെ പുകഴ്ത്തുകയാണ് മകള്‍ ഈ പ്രസംഗത്തില്‍.  അമ്മ വളരെ ദയയുള്ള വ്യക്തിയാണെന്നും. എന്നും നല്ല കാര്യങ്ങളെ  പരിപോഷിപ്പിക്കാറുണ്ടെന്നും  പ്രസംഗത്തിനിടെ താരപുത്രി പറയുന്നു. 

മുംബൈ: തന്‍റെ ജന്മദിനത്തിനോട് അനുബന്ധിച്ച് മുംബൈയിലെ ഒരു ചടങ്ങില്‍ നടി ഐശ്വര്യ റായി ബച്ചന്‍ പങ്കെടുത്തത് വാര്‍ത്തയായിരുന്നു. ക്യാന്‍സര്‍ ആശുപത്രി സ്ഥാപിക്കുന്നതിനായി ഒരു കോടി രൂപയാണ് തന്‍റെ ട്രസ്റ്റ് വഴി ഐശ്വര്യ നല്‍കിയത്. അമ്മ വൃന്ദ റായിക്കും മകള്‍ ആരാധ്യ ബച്ചനുമൊപ്പമാണ് നടി ചടങ്ങില്‍ പങ്കെടുത്തത്. എന്നാല്‍ ചടങ്ങില്‍ ഹൈലൈറ്റ് ആയതും, ഇപ്പോള്‍ വൈറലാകുന്നതുമായ കാര്യം ഐശ്വര്യയുടെ മകള്‍ ആരാധ്യയുടെ പ്രസംഗമാണ്. ആദ്യമായാണ് ഒരു പൊതുവേദിയില്‍ ആരാധ്യ പ്രസംഗിക്കുന്നത്. 

ഐശ്വര്യയെ പുകഴ്ത്തുകയാണ് മകള്‍ ഈ പ്രസംഗത്തില്‍. അമ്മ വളരെ ദയയുള്ള വ്യക്തിയാണെന്നും. എന്നും നല്ല കാര്യങ്ങളെ പരിപോഷിപ്പിക്കാറുണ്ടെന്നും പ്രസംഗത്തിനിടെ താരപുത്രി പറയുന്നു. അമ്മയെക്കുറിച്ച് ആത്മവിശ്വാസത്തോടെ സംസാരിക്കുന്ന രീതി പലരും അഭിനന്ദിച്ചു.

മകളുടെ സംസാരത്തിനിടെ ഐശ്വര്യ പെരുമാറിയ രീതി ചില എതിര്‍ സ്വരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉണ്ടാക്കുന്നുണ്ട്. ഐശ്വര്യ ഒരു ബോസി അമ്മയാണെന്ന് തോന്നുന്നുവെന്ന് ചില നെറ്റിസൺസ് പറയുന്നു. പ്രസംഗം ഐശ്വര്യ തന്നെ എഴുതിയതാണെന്നാണ് ചിലര്‍ കുറ്റപ്പെടുത്തുന്നത്. 

അതേ സമയം ആരാധ്യയ്ക്കും ട്രോള്‍ ലഭിക്കുന്നുണ്ട് ഈ പ്രസംഗത്തിന്‍റെ പേരില്‍. വളരെ കൃത്രിമത്വമുള്ള പ്രസംഗം എന്നാണ് പലരും ഇതിനെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ 11 വയസ്സുള്ള മുന്‍ ലോക സുന്ദരിയുടെ മകളെ പ്രതിരോധിക്കുകയും അവളെ വിമർശിച്ചതിന് ട്രോളന്മാരെ വിമർശിക്കുന്ന പല കമന്‍റുകളും സോഷ്യല്‍ മീഡിയയില്‍ വരുന്നുണ്ട്.

'അവൾ ഒരു കുട്ടിയാണ്, കുട്ടിയെ കുറിച്ച് ഇങ്ങനെ മോശം അഭിപ്രായം പ്രചരിപ്പിക്കുന്നത് നിർത്തൂ, അവൾ സ്വയം തെളിയിക്കട്ടെ' എന്നാണ് ഒരാള്‍ കമന്‍റ് ഇട്ടത്. ‘അവൾക്ക് ഒരു അവസരം നൽകുക. ഇപ്പോഴും ഒരു കുട്ടിയാണ്. അവള്‍ സംസാരിച്ചത് ശരാശരിയായിരിക്കാം. എന്നാല്‍ അവൾക്ക് വളരാനും പഠിക്കാനും ഇനിയും വർഷങ്ങളുണ്ട്.തൽക്കാലം അവൾ നന്നായി പെരുമാറുന്നുണ്ട് അത് മതി' എന്നാണ് മറ്റൊരു കമന്‍റ്. 

View post on Instagram

ഐശ്വര്യ റായ് ബച്ചൻ തന്റെ 50-ാം ജന്മദിനം ആഘോഷിക്കുകയും മുംബൈയില്‍ കാൻസർ രോഗികൾക്കായി ഒരു ആശുപത്രി നിർമ്മിക്കാൻ സഹായിക്കുന്നതിന് തന്റെ ഫൗണ്ടേഷനിലൂടെ ഒരു കോടി രൂപ സംഭാവന ചെയ്യുകയും ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. 

ഐശ്വര്യ റായിക്ക് ഇന്ന് 50ാം പിറന്നാള്‍; താരത്തിന്‍റെ സ്വത്ത് വിവരം കേട്ട് ഞെട്ടരുത്.!