സഖാവ് എന്ന കവിതയിലൂടെ ശ്രദ്ധനേടിയ പെണ്‍കുട്ടിയാണ് കണ്ണൂരുകാരി ആര്യ ദയാല്‍. പിന്നീട് വ്യത്യസ്തമായ ആലാപനത്തിലൂടെ സാക്ഷാൽ ബിഗ് ബിയുടെ അഭിനന്ദനം നേടിയും  ആര്യ ആരാധകരെ സ്വന്തമാക്കിയിരുന്നു. അമിതാഭ് ബച്ചന്‍  ആര്യയുടെ ഈ പ്രകടനം തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയായിരുന്നു. കൊവിഡ് ബാധിതനായി ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്ന സമയത്തായിരുന്നു അമിതാഭ് ബച്ചന്‍ പാട്ട് ഷെയർ ചെയ്തത്. തന്‍റെ ആശുപത്രി ദിനങ്ങളെ ആര്യയുടെ ഗാനം മനോഹരമാക്കി എന്നും ബച്ചന്‍ കുറിച്ചിരുന്നു.

ഇപ്പോഴിതാ രസകരമായ മറ്റൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് ആര്യ. സിഐഡി മൂസ vs പ്രൊഫസർ എന്ന പേരിലാണ് യുട്യൂബിൽ ആര്യ വീഡിയോ പങ്കുവച്ചിരിക്കുന്നത്. സിഐഡി മൂസയിലെ ബാക്ക്ഗ്രൌണ്ട് മ്യൂസിക്കും മണി ഹൈസ്റ്റ് എന്ന വെബ് സീരീസിലെ ബെല്ല ഛാവോ.. എന്ന പാട്ടും ചേർത്തുള്ള ഫ്യൂഷനാണ് ആര്യ അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പങ്കുവച്ച വീഡിയോ ഇപ്പോൾ രണ്ടര ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു.

വീഡിയോ കാണാം