നാദിര്‍ഷയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന 'കേശു ഈ വീടിന്റെ നാഥനി'ല്‍ ദിലീപിന്റെ ലുക്ക് നേരത്തേ പുറത്തെത്തിയിരുന്നു. കുടവയറും ഇന്‍സര്‍ട്ട് ചെയ്ത ഷര്‍ട്ടുമൊക്കെയായി പ്രായമായ ലുക്കിലായിരുന്നു ചിത്രത്തിന്റെ നേരത്തേ പുറത്തെത്തിയ പോസ്റ്ററില്‍ ദിലീപ്. ഇപ്പോഴിതാ ചിത്രത്തിലെ തന്നെ മറ്റൊരു ലുക്കില്‍ ദിലീപ് പ്രത്യക്ഷപ്പെട്ടിരിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. എന്നാല്‍ ഇത് സിനിമയുടെ പോസ്റ്റര്‍ അല്ല, മറിച്ച് കാവ്യ മാധവനും മകള്‍ക്കുമൊപ്പമുള്ള ദിലീപിന്‍രെ രണ്ട് ചിത്രങ്ങളാണ് ഫേസ്ബുക്കില്‍ ശ്രദ്ധ നേടുന്നത്.

തല മൊട്ടയടിച്ച ലുക്കിലാണ് ഈ ചിത്രങ്ങളില്‍ ദിലീപ്. മകള്‍ മഹാലക്ഷ്മിയെ മടിയിലിരുത്തിയിരിക്കുന്ന ദിലീപ് ആണ് ഒരു ചിത്രത്തില്‍. മറ്റൊന്ന് കാവ്യയ്‌ക്കൊപ്പം ക്ഷേത്രദര്‍ശനത്തിന് ശേഷം എടുത്തതും. 

സുഗീതിന്റെ സംവിധാനത്തിലെത്തിയ 'മൈ സാന്റ'യാണ് തൊട്ടുമുന്‍പെത്തിയ ദിലീപ് ചിത്രം. അതേസമയം നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് സജീവ് പാഴൂര്‍ ആണ്. അനുശ്രീയാണ് നായിക. കലാഭവന്‍ ഷാജോണ്‍, സലിം കുമാര്‍, ഹരീഷ് കണാരന്‍, സ്വാസിക, പൊന്നമ്മ ബാബു, ഹരിശ്രീ അശോകന്‍ തുടങ്ങി വലിയ താരനിരയും അണിനിരക്കുന്നുണ്ട് ഈ ചിത്രത്തില്‍. 

ആവേശമായി നമസ്തേ ട്രംപ്, നിറഞ്ഞ് കവിഞ്ഞ് മൊട്ടേര സ്റ്റേഡിയം- പ്രസംഗം തുടങ്ങി