Asianet News MalayalamAsianet News Malayalam

എങ്ങനെയുണ്ട് 'യമണ്ടന്‍ പ്രേമകഥ'? പ്രേക്ഷകരുടെ ആദ്യ പ്രതികരണം

ദുല്‍ഖര്‍ അവസാനമായി സ്‌ക്രീനില്‍ മലയാളം സംസാരിച്ച ചിത്രം ബിജോയ് നമ്പ്യാരുടെ 'സോളോ'യാണ്. 2017 ഒക്ടോബര്‍ ആദ്യമെത്തിയ ചിത്രം തമിഴിലും മലയാളത്തിലുമായാണ് റിലീസ് ചെയ്യപ്പട്ടത്.
 

oru yamandan premakadha first response
Author
Thiruvananthapuram, First Published Apr 25, 2019, 12:19 PM IST

ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ദുല്‍ഖര്‍ അഭിനയിച്ച ഒരു മലയാളചിത്രം തീയേറ്ററുകളില്‍ എത്തുന്നത്. ഏറെക്കാലത്തിന് ശേഷമുള്ള തങ്ങളുടെ പ്രിയതാരത്തിന്റെ മടങ്ങിവരവിനെ ആഘോഷമാക്കുകയാണ് ആരാധകര്‍. നവാഗതനായ ബി സി നൗഫല്‍ സംവിധാനം ചെയ്ത 'ഒരു യമണ്ടന്‍ പ്രേമകഥ'യുടെ ആദ്യ പ്രദര്‍ശനങ്ങള്‍ക്ക് തീയേറ്ററുകളില്‍ മികച്ച പ്രതികരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. എറണാകുളം പദ്മ തീയേറ്ററില്‍ ആദ്യ പ്രദര്‍ശനം കാണാന്‍ പ്രേക്ഷകര്‍ക്കൊപ്പം സംവിധായകനും തിരക്കഥാകൃത്തുക്കളായ ബിബിന്‍ ജോര്‍ജ്ജും വിഷ്ണു ഉണ്ണികൃഷ്ണനും എത്തിയിരുന്നു. പ്രദര്‍ശനം അവസാനിച്ചതിന് ശേഷം സംവിധായകനെ തോളത്തെതുത്ത് ആഹ്ലാദപ്രകടനം നടത്തിയാണ് ദുല്‍ഖര്‍ ആരാധകര്‍ തീയേറ്റര്‍ ഹാളിന് പുറത്തെത്തിയത്. അണിയറപ്രവര്‍ത്തകര്‍ തന്നെ ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു.

ദുല്‍ഖര്‍ അവസാനമായി സ്‌ക്രീനില്‍ മലയാളം സംസാരിച്ച ചിത്രം ബിജോയ് നമ്പ്യാരുടെ 'സോളോ'യാണ്. 2017 ഒക്ടോബര്‍ ആദ്യമെത്തിയ ചിത്രം തമിഴിലും മലയാളത്തിലുമായാണ് റിലീസ് ചെയ്യപ്പട്ടത്. അതിന് മുന്‍പെത്തിയ ദുല്‍ഖര്‍ ചിത്രം സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത 'പറവ' ആയിരുന്നു. തെലുങ്കില്‍ 'മഹാനടി'യും ബോളിവുഡിലെ അരങ്ങേറ്റചിത്രം 'കര്‍വാനും' പിന്നാലെയെത്തി. 

റൊമാന്റിക്-കോമഡി ചിത്രമാണ് ഒരു യമണ്ടന്‍ പ്രേമകഥ. ആന്റോ ജോസഫും സി ആര്‍ സലിമും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് നാദിര്‍ഷയാണ്. ക്ലീന്‍-യു സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. കേരളമൊട്ടാകെ 148 തീയേറ്ററുകളിലാണ് ചിത്രം ഇന്ന് പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios