'പരസ്പര'ത്തിലെ 'സൂരജേട്ടനെ' സീരിയല്‍ കാണുന്ന മലയാളിക്ക് പരിചയപ്പെടുത്തേണ്ട കാര്യമില്ല. പരമ്പര കഴിഞ്ഞിട്ട് കുറച്ചേറെ കാലമായെങ്കിലും അതിലെ അഭിനേതാക്കള്‍ പരമ്പര കണ്ടവരുടെ മനസില്‍ ഇപ്പോഴുമുണ്ടാവും. സ്ത്രീകള്‍ വീടുകള്‍ക്കുള്ളില്‍ അടച്ചിടപ്പെടേണ്ടവരല്ലെന്നും അവരുടെ ചിറകുകള്‍ക്ക് നിറം നല്‍കണമെന്നുമൊക്കെ വിളിച്ചുപറഞ്ഞ 'പരസ്പരം' വന്‍ വിജയമായിരുന്നു. വിവേക് ഗോപനായിരുന്നു പരസ്പരത്തിലെ സൂരജിനെ അവതരിപ്പിച്ചത്.

പരസ്പരത്തിന് ശേഷം വിവേക് ഗോപന്‍ നിലവില്‍ കാര്‍ത്തികദീപം എന്ന പരമ്പരയിലാണ് അഭിനയിക്കുന്നത്. ബോഡി ബില്‍ഡറും മോഡലും ക്രിക്കറ്ററുമായ വിവേക് ഗോപന്‍ കഴിഞ്ഞദിവസം പങ്കുവച്ച ഇന്‍സ്റ്റഗ്രാം വീഡിയോയാണിപ്പോള്‍ വൈറലായിരിക്കുന്നത്. കാതില്‍ സ്റ്റഡ്ഡ് ഇടുന്ന വീഡിയോ വിവേക് തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.

കാതില്‍ സ്റ്റഡ് ഇടുമ്പോഴുള്ള താരത്തിന്‍റെ എക്‌സ്പ്രഷനാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സ്ലോ മോഷനിലുള്ള വീഡിയോയില്‍, അല്‍പം ഭയത്തോടെ വിവേക് കാതുകുത്താന്‍ ഇരുന്നുകൊടുക്കുന്നതും  കാത് കുത്തിക്കഴിയുമ്പോഴുള്ള ചിരിയും മനോഹരമാണെന്നാണ് ആരാധകര്‍ വീഡിയോയ്ക്ക് കമന്‍റ് ചെയ്യുന്നത്. ഉറുമ്പ് കടിക്കുന്ന വേദനയല്ലേ ഉള്ളൂവെന്നും മറ്റുമാണ് ആരാധകര്‍ വിവേകിനോട് തമാശയായി ചോദിക്കുന്നത്. വര്‍ക്കൗട്ടില്‍ കോമ്പ്രമൈസ് ചെയ്യാത്ത താരം, ലോക്ക്ഡൗണ്‍കാലത്ത് ജിംനേഷ്യം പൂട്ടിയപ്പോള്‍ വീട്ടില്‍ ഗ്യാസ്‌കുറ്റികൊണ്ട് വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോയും നേരത്തെ വൈറലായിരുന്നു.

വീഡിയോ കാണാം

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vivek Gopan (@vivekgopan)