സമുദ്രത്തിന് നടുവിലെ ഊഞ്ഞാലില്‍ എന്നാണ് പരിണീതി ചിത്രത്തിന് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.  

ബോളിവു‍ഡ് താരങ്ങളെല്ലാം ഇപ്പോള്‍ മാലിദ്വീപില്‍ അവധി ആഘോഷത്തിലാണ്. നേരത്തേ നടി സാറാ അലിഖാനും കുടുംബവും മാലിദ്വീപില്‍ അവധി ആഘോഷിക്കുന്നതിന്‍റെ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. നടി പരിണീതി ചോപ്രയാണ് മാലിദ്വീപ് സീരിസിലെ അടുത്ത താരം. 

കറുത്ത സ്വിം സ്വൂട്ട് ധരിച്ച് കറുത്ത കൂളിംഗ് ഗ്ലാസും വച്ച് നീലജലാശയത്തിലിരിക്കുന്ന പരിണീതിയുടെ ചിത്രം അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. സമുദ്രത്തിന് നടുവിലെ ഊഞ്ഞാലില്‍ എന്നാണ് പരിണീതി ചിത്രത്തിന് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. 

View post on Instagram

മറ്റൊരു ചിത്രം കൂടി താരം പങ്കുവച്ചിട്ടുണ്ട്. ''എനിക്ക് അല്‍പ്പം സമുദ്രം നല്‍കൂ, ഞാന്‍ സന്തോഷവതിയാകും...'' പരിണീതി കുറിച്ചു. അര്‍ജുന്‍ കപൂറിനൊപ്പമുള്ള ജബരിയ ജോഡിയാണ് പരിണീതിയുടെ അവസമാനം പുറത്തിറങ്ങിയ ചിത്രം. സൈന നെഹ്വാളിന്‍റെ ബയോപ്പിക് ആണ് ഇനി പരിണീതിയുടേതായി പുറത്തിറങ്ങാനുള്ള ചിത്രം. 

View post on Instagram
View post on Instagram