ബിഗ് ബോസ് ഒന്നാം സീസണില്‍ ഏറ്റവും കൂടുതല്‍ താരങ്ങളായത് രണ്ടുപേരായിരുന്നു. ആരോടു ചോദിച്ചാലും ആ പേരുകള്‍ പറയാന്‍ അമാന്തമുണ്ടാകില്ല. അതെ, പേളിയും ശ്രീനിഷും തന്നെ. ബിഗ് ബോസ് മലയാളം ഒന്നാം സീസണില്‍ ആരംഭിച്ച പ്രണയം ജീവിതമാക്കി മാറ്റിയവര്‍.

ബിഗ് ബോസ് ഹൗസിലെ റൊമാന്‍സുകള്‍, പുറത്തെത്തിയപ്പോള്‍ വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍, തുടര്‍ന്ന് വിവാഹം, അങ്ങനെ വിശേഷങ്ങളെല്ലാം ഏറെ ആകാംക്ഷയോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്.  ക്രിസ്ത്യന്‍ ആചാര പ്രകാരവും ഹൈന്ദവാചാരപ്രകാരവും ഇരുവരും വിവാഹിതരായിരുന്നു. 

അന്നത്തെ വിവാഹ ചിത്രം പങ്കുവച്ച് പേളി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച വാക്കുകളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. പള്ളിയിൽ വച്ച് നടന്ന വിവാഹ ദിനത്തിന്റെ ഓർമ്മകൾ ആണ് പേളി വൈകാരികമായി പങ്കുവച്ചത്. ആ നിമിഷം! നമ്മളുടെ ജീവിതത്തിലെ ഏറ്റവും സുന്ദര നിമിഷം ആല്ലേ ശ്രീനി അന്ന് നമ്മൾ ക്രിയേറ്റ് ചെയ്തത്. 'ആ നിമിഷം എന്തൊക്കെ ഭാവങ്ങളാണ് നമ്മുടെ ഉള്ളിൽ കൂടി മിന്നി മറഞ്ഞത്. സന്തോഷം,  മടി, സങ്കടം, ആകാംക്ഷ അങ്ങനെ എന്തൊക്കെയോ.. നിന്റെ ചിരി കണ്ടപ്പോൾ ഞാൻ എന്റെ ഉള്ളിൽ ഉമ്മ നൽകി' എന്നായിരുന്നു പേളിയുടെ കുറിപ്പ്.

ഇത് കേൾക്കുന്ന ശ്രീനിയും ഇൻസ്റ്റയിലൂടെ പ്രിയപെട്ടവൾക്ക് മറുപടി നൽകി. പള്ളീലച്ചന്‍ എന്നോട് സമ്മതം ആണോ എന്ന് ചോദിക്കുന്ന രംഗം ഇന്നും ഓർമ്മയിലുണ്ടെന്നും, അതിനു താൻ മറുപടി പറഞ്ഞത് ഓർക്കുന്നുണ്ടെന്നും ശ്രീനി പറയുന്നു. കൈയൊക്കെ പൊക്കി പ്രെസന്റ് ടീച്ചർ പറയുന്നത് പോലെ. എനിക്ക് സമ്മതമാണ്..., അത് കണ്ട നീ അവിടെ നിന്ന് ചിരിച്ചു, അപ്പോൾ ഫാദറിന്റെ കണ്ണ് മിഴിച്ചുള്ള ആ നോട്ടം, നല്ല ബെസ്റ്റ് മൊമെന്റാണ്.. എന്നായിരുന്നു ശ്രീനിയുടെ മറുപടി.