വീട്ടുപരിസരങ്ങളിലെത്തിയ മൈനയെയും ഇരട്ടവാലന്‍ കിളിയെയുമൊക്കെയാണ് മമ്മൂട്ടി സ്വന്തം ക്യാമറയിലൂടെ പകര്‍ത്തിയിരിക്കുന്നത്. 

ഫോട്ടോഗ്രഫിയില്‍ താല്‍പര്യമുള്ള താരങ്ങളില്‍ ഒരാളാണ് മമ്മൂട്ടിയെന്ന് അദ്ദേഹത്തിന്‍റെ ആരാധകരില്‍ പലര്‍ക്കും അറിയാവുന്ന കാര്യമാണ്. മമ്മൂട്ടി എടുത്ത ചിത്രങ്ങളും ചിത്രങ്ങള്‍ എടുക്കുന്ന മമ്മൂട്ടിയുടെ ചിത്രങ്ങളും ചിലപ്പോഴൊക്കെ സോഷ്യല്‍ മീഡിയയില്‍ എത്താറുമുണ്ട്. ഇപ്പോഴിതാ വീട്ടില്‍ അപ്രതീക്ഷിതമായെത്തിയ ഒരുപറ്റം 'അതിഥികളെ' തന്‍റെ ക്യാമറയിലൂടെ പകര്‍ത്തിയിരിക്കുകയാണ് മമ്മൂട്ടി.

വീട്ടുപരിസരങ്ങളിലെത്തിയ മൈനയെയും ഇരട്ടവാലന്‍ കിളിയെയുമൊക്കെയാണ് മമ്മൂട്ടി സ്വന്തം ക്യാമറയിലൂടെ പകര്‍ത്തിയിരിക്കുന്നത്. ചിത്രങ്ങള്‍ അദ്ദേഹം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കുകയും ചെയ്‍തു. പഴയ ഹോബിയാണെന്നും വീട്ടില്‍ സുരക്ഷിതനായി ഇരിക്കുകയാണെന്നും ടാഗുകളിലൂടെ അദ്ദേഹം അറിയിക്കുന്നു.

View post on Instagram

കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ റിലീസ് നീട്ടിവെക്കേണ്ടിവന്ന സിനിമകളില്‍ മമ്മൂട്ടി നായകനായ സിനിമയുമുണ്ട്. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്‍ത 'വണ്‍' ആണ് ഈ ചിത്രം. ബോബി-സഞ്ജയ് തിരക്കഥയൊരുക്കിയിരിക്കുന്ന സിനിമയില്‍ കേരള മുഖ്യമന്ത്രിയുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. 'കടയ്ക്കല്‍ ചന്ദ്രന്‍' എന്നാണ് കഥാപാത്രത്തിന്‍റെ പേര്. മമ്മൂട്ടിക്കൊപ്പം സംവിധായകന്‍ രഞ്ജിത്ത്, ജോജു ജോര്‍ജ്, ശങ്കര്‍ രാമകൃഷ്ണന്‍, സലിംകുമാര്‍, ഗായത്രി അരുണ്‍, മുരളി ഗോപി, ബാലചന്ദ്ര മേനോന്‍, മാമുക്കോയ, ശ്യാമപ്രസാദ്, അലന്‍സിയര്‍, സുരേഷ് കൃഷ്‍ണ, ഇഷാനി കൃഷ്‍ണ തുടങ്ങിയവര്‍ അഭിനയിക്കുന്നു.