ഹിന്ദിയില്‍ സല്‍മാന്‍ ഖാനും തമിഴില്‍ കമല്‍ഹാസനും മലയാളത്തില്‍ മോഹന്‍ലാലുമാണ് ബിഗ്ബോസിന് അവതാരകനായി എത്തിയത് 

പോപ്പുലര്‍ റിയാലിറ്റി ഷോ ബിഗ്ബോസിലേക്കില്ലെന്ന് നടി പൂജ ദേവറിയ. ബിഗ്ബോസ് 3യുടെ തമിഴ് പതിപ്പിന്‍റെ ഭാഗമാകില്ലെന്ന് പൂജ വ്യക്തമാക്കി. 90 ദിവസം ചിലവഴിക്കാന്‍ സാധിക്കില്ല എന്നതിനാലാണ് ബിഗ്ബോസിലേക്ക് ഇല്ലെന്ന തീരുമാനമെടുത്തതെന്ന് താരം വ്യക്തമാക്കി. ഹിന്ദി, തമിഴ്, തെലുങ്കു, കന്നട, മലയാളം തുടങ്ങിയ ഭാഷകളില്‍ ഹിറ്റായ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്.

View post on Instagram

ഹിന്ദിയില്‍ സല്‍മാന്‍ ഖാനും തമിഴില്‍ കമല്‍ഹാസനും മലയാളത്തില്‍ മോഹന്‍ലാലും അവതാരകനായി എത്തിയ പരിപാടിക്ക് ഏറെ ആരാധകരുണ്ട്. 90 ദിവസം ഒരു വീട്ടില്‍ പുറംലോകവുമായി ബന്ധമില്ലാതെ മത്സരാര്‍ത്ഥികള്‍ താമസിക്കുന്നതും വീടിനുള്ളില്‍ നടക്കുന്ന ഗെയിമുകളില്‍ പങ്കാളികളാകുന്നതുമാണ് ഷോ. കമല്‍ ഹാസനാകും ഇത്തവണയും തമിഴ് പതിപ്പില്‍ അവതാരകനായി എത്തുക. 

View post on Instagram