'പൂക്കാലം വരവായി' എന്ന പരമ്പരയിലെ ഹർഷന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മലയാളി മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയം നേടിയെടുത്ത താരമാണ്  നിരഞ്ജൻ നായർ. 'മൂന്നുമണി'യെന്ന പരമ്പരയിലൂടെ അഭിനയജീവിതം തുടങ്ങിയ നിരഞ്ജന്‍ വളരെ പെട്ടെന്നാണ് സീരിയല്‍ പ്രേക്ഷകരുടെ പ്രിയ നടനായി മാറിയത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം അടുത്തിടെ ഭാര്യക്ക് പിറന്നാൾ ആശംസകളുമായി എത്തിയിരുന്നു.  'എന്‍റെ സുന്ദരിയായ ഭാര്യ, നീ  എനിക്ക് എത്രമാത്രം പ്രത്യേകതയുള്ളയാളാണെന്ന് വിവരിക്കാൻ വാക്കുകൾ‌ക്ക് കഴിയില്ല. ഞാൻ മറ്റെന്തിനെക്കാളും നിന്നെ സ്നേഹിക്കുന്നു എന്നായിരുന്നു താരത്തിന്‍റെ കുറിപ്പ്.

ഇപ്പോഴിതാ മറ്റൊരു വീഡിയോ പങ്കുവച്ച് എത്തിയിരിക്കുകയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട റൊമാൻസ് നായകൻ. 'ഓള്..എന്‍റെ ജീവന്‍റെ ഒരു ഭാഗം തന്നെയാണ്...'- എന്നൊരു കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്.