Asianet News MalayalamAsianet News Malayalam

പൂനം പാണ്ഡേ സെർവിക്കൽ ക്യാൻസറിനെതിരായ ബ്രാൻഡ് അംബാസഡറോ?; വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍

സെർവിക്കൽ ക്യാൻസർ തടയാൻ 9-14 വയസ് പ്രായമുള്ള പെൺകുട്ടികൾക്ക് വാക്സിനേഷൻ നൽകുന്നത് പ്രോത്സാഹിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ ഇടക്കാല ബജറ്റ് പ്രസംഗത്തിൽ പറഞ്ഞിരുന്നു.
 

Poonam Pandey Is Not Centres Ambassador For Cervical Cancer Awareness vvk
Author
First Published Feb 8, 2024, 11:10 AM IST

ദില്ലി: സെർവിക്കൽ ക്യാൻസറിനെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാനുള്ള കേന്ദ്ര സർക്കാരിൻ്റെ ദേശീയ കാമ്പയിൻ്റെ ബ്രാൻഡ് അംബാസഡറായി നടി പൂനം പാണ്ഡെയെ പരിഗണിക്കുന്നില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥർ ബുധനാഴ്ച വ്യക്തമാക്കി.

പാണ്ഡെ പ്രചാരണത്തിൻ്റെ മുഖമാകാൻ സാധ്യതയുണ്ടെന്നും അവരും സംഘവും മന്ത്രാലയ ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തിവരികയാണെന്നുമുള്ള ചില വാര്‍ത്തകള്‍ പ്രചരിച്ചതിന് പിന്നാലെയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തത വരുത്തിയത്. 

ഫെബ്രുവരി 2ന് പൂനം പാണ്ഡെ സെർവിക്കൽ ക്യാൻസറിനാല്‍ അന്തരിച്ചെന്ന വാര്‍ത്ത പടര്‍ന്നിരുന്നു. സോഷ്യൽ മീഡിയയിൽ ഇത് വലി ചർച്ചകൾക്ക് കാരണമാവുകയും ചെയ്തു. ഈ വാർത്ത വ്യാജമാണെന്നും സെർവിക്കൽ ക്യാൻസറിനെക്കുറിച്ചുള്ള "അവബോധം" പ്രചരിപ്പിക്കുന്നതിനായി നടിയും സംഘവും നടത്തിയ ഒരു വ്യാജ മരണ നാടകമായിരുന്നു ഇതെന്ന്  പിന്നീട് തെളിഞ്ഞു.

സെർവിക്കൽ ക്യാൻസർ തടയാൻ 9-14 വയസ് പ്രായമുള്ള പെൺകുട്ടികൾക്ക് വാക്സിനേഷൻ നൽകുന്നത് പ്രോത്സാഹിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ ഇടക്കാല ബജറ്റ് പ്രസംഗത്തിൽ പറഞ്ഞിരുന്നു.

രാജ്യത്തെ സെർവിക്കൽ ക്യാൻസർ സംഭവങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഇത് സംബന്ധിച്ച് സംസ്ഥാനങ്ങളുമായും വിവിധ ആരോഗ്യ വകുപ്പുകളുമായും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞ മാസം പറഞ്ഞിരുന്നു.

2022 ജൂണിൽ പ്രതിരോധ കുത്തിവയ്പ്പിനെക്കുറിച്ചുള്ള ദേശീയ സാങ്കേതിക ഉപദേശക സംഘം സാർവത്രിക പ്രതിരോധ കുത്തിവയ്പ്പിൽ എച്ച്പിവി വാക്‌സിൻ അവതരിപ്പിക്കാൻ ശുപാർശ ചെയ്തിരുന്നു.

എയര്‍ഫോഴ്സ് യൂണിഫോം ഇട്ട് ചുംബന രംഗം: 'ഫൈറ്റർ'സിനിമയ്ക്കെതിരെ നോട്ടീസ്

പുഷ്പ 2 ഇറങ്ങും മുന്‍പ് വന്‍ അപ്ഡേറ്റ് 'പുഷ്പ 3' വരുമോ; ആലോചനകള്‍ ഇങ്ങനെ.!

Follow Us:
Download App:
  • android
  • ios