പിറന്നാൾ സന്തോഷത്തിനൊപ്പം തങ്ങളുടെ പതിനേഴാമത് വിവാഹവാർഷികം ആഘോഷിക്കുകയാണ് പൂർണ്ണിമ-ഇന്ദ്രജിത്ത് ദമ്പതികൾ. 

നടിയും ഡിസൈനറുമായ പൂർണ്ണിമ ഇന്ദ്രജിത്തിന്റെ പിറന്നാളാണിന്ന്. നടനും ഭർത്താവുമായ ഇന്ദ്രജിത്തും മകൾ പ്രാർത്ഥനയും സഹോദരി പ്രിയ മോഹനും പൂർണ്ണിമയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുക്കൊണ്ടുള്ള ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. സംവിധായകയും നടിയും ഉറ്റസുഹൃത്തുമായ ​ഗീതു മോഹൻദാസും നടി നിമിഷ സജയനും പൂർണ്ണിമയ്ക്ക് പിറന്നാളാശംസകൾ നേർന്നിട്ടുണ്ട്.

'പ്രിയപ്പെട്ട അമ്മയ്ക്ക്, ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും ധൈര്യശാലിയും സുന്ദരിയും ബുദ്ധിമതിയും കഴിവുമുള്ള അത്ഭുതപ്പെടുത്തുന്ന സ്ത്രീയാണ് നിങ്ങൾ. എന്നെ ഏറ്റവും മികച്ചതാക്കാൻ ഓരോ ദിവസവും നിങ്ങളെന്നെ പ്രചോദിപ്പിക്കുകയാണ്. എന്നെ ഇങ്ങനെ ആക്കിമാറ്റിയത് നിങ്ങളാണ്. എല്ലായ്പ്പോഴും എന്നെ ശരിയായ ദിശയിൽ നയിക്കുന്നതിന് നന്ദി. പിറന്നാൾ ആശംസകൾ അമ്മ.. ഞാനെത്ര മാത്രം അമ്മയെ സ്നേഹിക്കുന്നുണ്ടെന്ന് പ്രകടിപ്പിക്കാൻ വാക്കുകളില്ല. ഐ വല് യു♥️', എന്ന് കുറിച്ച് കൊണ്ടായിരുന്നു ബാല്യകാലചിത്രങ്ങളടക്കം ഉൾപ്പെടുത്തി മകൾ പ്രാർത്ഥന പൂർണ്ണിമയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നത്.

View post on Instagram
View post on Instagram

പിറന്നാൾ സന്തോഷത്തിനൊപ്പം തങ്ങളുടെ പതിനേഴാമത് വിവാഹവാർഷികം ആഘോഷിക്കുകയാണ് പൂർണ്ണിമ-ഇന്ദ്രജിത്ത് ദമ്പതികൾ. വിവാഹവാര്‍ഷികദിനത്തില്‍ പൂര്‍ണിമ ഇന്ദ്രജിത്ത് സോഷ്യൽമീഡിയയിലൂടെ പങ്കുവച്ച കുറിപ്പ് ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്. പ്രണയകാലത്തെ ഒരു പഴയ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു പൂർണ്ണിമയുടെ കുറിപ്പ്.

View post on Instagram

ഇന്ദ്രജിത്തിന്റെ അമ്മ മല്ലിക സുകുമാരനായിരുന്നു അന്ന് താനും ഇന്ദ്രജിത്തും ഒരുമിച്ചുള്ള ചിത്രം പകർത്തിയത്. അന്ന് തങ്ങള്‍ പ്രണയത്തിലാണെന്ന കാര്യം അമ്മയ്ക്കറിയുമായിരുന്നോ എന്ന് പോലും അറിയാതെ തൊണ്ട വരണ്ടാണ് ഇരുവരും ചിത്രത്തിന് പോസ് ചെയ്യുന്നതെന്നും പൂര്‍ണിമ കുറിപ്പില്‍ പറയുന്നു.

പൂർണ്ണിമയ്ക്ക് പിറന്നാൾ ആശംസകൾ നേരുന്നതിനെപ്പം വിവാഹവാർഷികാശംസകളും ഇന്ദ്രജിത്ത് നേർന്നു. പൂർണ്ണിമയുടെ സഹോദരി പ്രിയ മോഹന്റെ മകൻ‌ വരദാന്റെ പിറന്നാൾ ദിനത്തിൽ പകർത്തിയ മനോഹരമായ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ഇന്ദ്രജിത്ത് പൂർണ്ണിമയ്ക്ക് ആശംസകൾ നേർന്നത്. 

View post on Instagram