സോഷ്യല്‍മീഡിയയില്‍ സജീവമായ ഗൗരി തന്‍റെ വ്യക്തിപരമായ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. 

പൗര്‍ണ്ണമിത്തിങ്കള്‍ എന്ന സൂപ്പര്‍ഹിറ്റ് പരമ്പരയിലൂടെ മലയാളികളുടെ ഹൃദയത്തിലേറിയ താരമാണ് ഗൗരി കൃഷ്ണ. എന്ന് സ്വന്തം ജാനി, സീത തുടങ്ങിയ സീരിയലുകളിലും ഗൗരി വേഷമിട്ടിരുന്നു. സോഷ്യല്‍മീഡിയയില്‍ സജീവമായ ഗൗരി തന്‍റെ വ്യക്തിപരമായ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ നാടന്‍ ഗെറ്റപ്പില്‍, സെറ്റുസാരിയുടുത്തുള്ള ഗൗരിയുടെ ചിത്രങ്ങളാണ് ആരാധകശ്രദ്ധ നേടുന്നത്. പൗര്‍ണ്ണമിത്തിങ്കള്‍ പരമ്പരയിലെ പ്രധാന കഥാപാത്രമായ പൗര്‍ണമിയെയാണ് ഗൗരി അവതരിപ്പിക്കുന്നത്.

'ഞാനൊരിക്കലും വിജയത്തെ സ്വപ്‌നം കാണാറില്ലെന്നും, അതിനുവേണ്ടി പരിശ്രമിക്കുക മാത്രമേ ചെയ്യാറുള്ളു'വെന്നുമുള്ള ക്യാപ്ഷനോടെയാണ് വയലറ്റ് ബോര്‍ഡറുള്ള സാരി അണിഞ്ഞ ചിത്രം ഗൗരി പങ്കുവച്ചത്. ശിവരാത്രിയായതിനാല്‍ അമ്പലത്തില്‍ പോയി വന്നതാണോയെന്നാണ് ആരാധകര്‍ ഗൗരിയോട് ചോദിക്കുന്നത്.

ലോക് ഡൗണ്‍ കാലത്ത് പി.എസ്.സി പഠനത്തിലേക്ക് തിരിഞ്ഞ ഗൗരി കൃഷ്ണയുടെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോള്‍ ഗൗരിയിടുന്ന മിക്ക പോസ്റ്റിലും ആരാധകര്‍ പഠനവിശേഷങ്ങളും തിരക്കാറുണ്ട്.

View post on Instagram