ബാബു ആന്റണി നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകൻ ഒമർ ലുലു. ബാബു ആന്റണിക്കൊപ്പം അബു സലിം, റിയാസ് ഖാൻ എന്നിവരും സുപ്രധാന വേഷങ്ങളിലെത്തുമെന്നാണ് പ്രഖ്യാപനം.
ബാബു ആന്റണി നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകൻ ഒമർ ലുലു. ബാബു ആന്റണിക്കൊപ്പം അബു സലിം, റിയാസ് ഖാൻ എന്നിവരും സുപ്രധാന വേഷങ്ങളിലെത്തുമെന്നാണ് പ്രഖ്യാപനം. പവർ സ്റ്റാർ എന്നാണ് ചിത്രത്തിന്റെ പേര്.
ഹാപ്പി വെഡ്ഡിങ്, ചങ്ക്സ്, അഡാറ് ലവ് തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത ഒമറിന്റെ ആദ്യ ആക്ഷൻ സിനിമയാണിത്. ന്യൂഡൽഹി, രാജാവിന്‍റെ മകൻ അടക്കം എഴുതിയ തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് ആണ് പവർ സ്റ്റാറും എഴുതുന്നത്.
പലപ്പോഴും സർപ്രൈസുകളുമായി എത്തുന്ന ഒമറിന് സർപ്രൈസുമായി എത്തിയിരിക്കുകയാണ് പവർ സ്റ്റാറിന്റെ നിർമാതാവ് രതീഷ് ആനേടത്ത്. മഹീന്ദ്ര പുതുതായി പുറത്തിറക്കിയ ഥാറിന്റെ പുത്തൻ മോഡൽ സമ്മാനമായി നൽകിയാണ് പവർ സ്റ്റാർ സംവിധായകന് നിർമാതാവ് സർപ്രൈസ് നൽകിയത്. ഥാർ ലഭിച്ചതിന്റെ സന്തോഷം ഒമർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.
