ഇത്ര സിംപിള്‍ വസ്ത്രത്തിലും പ്രീത മനോഹരിയായിരിക്കുന്നല്ലോ എന്നാണ് ചിത്രത്തിന് ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്.

മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമായ പ്രീത പ്രദീപ്, നര്‍ത്തകി എന്ന നിലയില്‍ ശ്രദ്ധേയമായതിന് ശേഷമാണ് സീരിയലുകളിലേക്ക് എത്തിയത്. പ്രീത എന്നതിനേക്കാളുപരിയായി മൂന്നുമണിയിലെ മതികല എന്ന് പറയുന്നതാകും പ്രേക്ഷകര്‍ക്ക് താരത്തെ പെട്ടന്ന് തിരിച്ചറിയാനുള്ള വഴി. ഈ കഥാപാത്രമായി തന്നെയാണ് മലയാളികള്‍ ഇന്നും താരത്തെ അറിയുന്നത്. ഉയരെ അടക്കമുള്ള ചില മലയാള സിനിമകളിലും പ്രീത ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. സോഷ്യല്‍മീഡിയയില്‍ സജീവമായ പ്രീത പങ്കുവയ്ക്കാറുള്ള ഫോട്ടോഷൂട്ടുകളെല്ലാം തന്നെ വൈറലാകാറുമുണ്ട്. കഴിഞ്ഞ ദിവസം താരം പങ്കുവച്ച ചിത്രങ്ങളാണിപ്പോള്‍ വൈറലായിരിക്കുന്നത്.

ഇത്ര സിംപിള്‍ വസ്ത്രത്തിലും പ്രീത മനോഹരിയായിരിക്കുന്നല്ലോ എന്നാണ് ചിത്രത്തിന് ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്. സിംപിളായ ഓറഞ്ച് ചുരിദാറിലാണ് പുതിയ ചിത്രത്തില്‍ പ്രീതയുള്ളത്. പക്ഷെ സിംപിളാണെങ്കിലും താരത്തിന്റെ ലുക്ക് മനോഹരമായെന്നാണ് പലരും പറയുന്നത്. സിംപിളായ നെക് വര്‍ക്കും മനോഹരമായ ദുപ്പട്ടയുമുള്ള ചുരിദാറില്‍, ക്ലാസിക് ലുക്കിലാണ് പ്രീതയുള്ളത്. ചേച്ചി ദിവസേന പ്രായം കുറയുകയാണല്ലോ എന്ന കമന്റിന്. അങ്ങനെ തോനുന്നെങ്കില്‍ അത് തീര്‍ത്തും യാദൃശ്ചികമാണെന്നാണ് പ്രീത പറയുന്നത്.

View post on Instagram

തിരുവനന്തപുരം സ്വദേശിയായ പ്രീത മുന്നുമണി, മറുതീരം തേടി, പരസ്പരം തുടങ്ങിയ പരമ്പരകളിലും. പടയോട്ടം, എന്നു നിന്റെ മൊയ്തീന്‍, അലമാര തുടങ്ങിയ സിനിമകളിലും ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. പാടാത്ത പൈങ്കിളി എന്ന ഏഷ്യാനെറ്റിലെ പരമ്പരയില്‍ പ്രീത എത്തിയിരുന്നെങ്കിലും കയ്യില്‍ പരിക്ക് പറ്റിയതുകാരണം പരമ്പരയില്‍നിന്നും മാറുകയാണുണ്ടായത്.