2022 ജനുവരി 12നാണ് ചിത്രത്തിന്റെ റിലീസ്. 

തെലുങ്ക് സിനിമാപ്രേമികള്‍(Tollywood) ഏറെനാളായി കാത്തിരിക്കുന്ന ചിത്രമാണ് 'അയ്യപ്പനും കോശിയും'(ayyappanum koshiyum) എന്ന മലയാള ചിത്രത്തിന്‍റെ റീമേക്ക്. അന്തരിച്ച സംവിധായകന്‍ സച്ചിയുടെ(sachi) അവസാന ചിത്രം, തെലുങ്കിലെത്തുമ്പോള്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പവന്‍ കല്യാണും(Pawan Kalyan) റാണ ദഗുബാട്ടിയുമാണ്( Rana Daggubati).'ഭീംല നായക്' എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ. ഡാനിയൽ ശേഖർ എന്നാണ് റാണയുടെ കഥാപാത്രത്തിന്റെ പേര്. ഇപ്പോഴിതാ മലയാളത്തിൽ കോശിയായി എത്തിയ പൃഥ്വിരാജിനെ(prithviraj) കാണാൻ ഡാനിയൽ ശേഖർ എത്തിയിരിക്കുകയാണ്. 

പൃഥ്വിരാജാണ് റാണ തന്നെക്കാണാൻ വന്ന ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ബ്രോ ഡാഡിയുടെ സെറ്റിലേക്കാണ് റാണ വന്നത്. ചിത്രം പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തിയത്. 

പവൻ കല്യാണാണ് ഭീംല നായിക് എന്ന ടൈറ്റിൽ റോളിലെത്തുന്നത്. നിത്യ മേനോനും സംയുക്താ മേനോനുമാണ് നായികമാർ.സാഗര്‍ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സംഭാഷണങ്ങള്‍ ഒരുക്കുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്.

2022 ജനുവരി 12നാണ് ചിത്രത്തിന്റെ റിലീസ്. ചിത്രത്തിന് രവി.കെ ചന്ദ്രൻ ഛായാഗ്രഹണവും തമൻ സംഗീത സംവിധാനവും നിർവ്വഹിക്കുന്നു. റാം ലക്ഷ്‍മണ്‍ ആണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രഫി. മഹേഷ് ബാബുവിന്‍റെ സര്‍ക്കാരു വാരി പാട്ട, പ്രഭാസിന്‍റെ രാധേ ശ്യാം എന്നിവ ഇതേ സീസണില്‍ തിയറ്ററുകളില്‍ എത്തുന്നുണ്ട്. 

Read Also: അടികൂടി തളർന്ന് തെലുങ്ക് ‘അയ്യപ്പനും കോശിയും'; റിലീസിനായി കാത്തിരിക്കുന്നെന്ന് കമന്റുകൾ