സിനിമയ്ക്ക് പുറത്ത് വളരെ ലാളിത്വത്തോടെ നടക്കുന്ന രജനി എന്നും ഒരു മോഡലായി അവതരിപ്പിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ രജനിയുടെ ഭക്ഷണ ശീലം സംബന്ധിച്ച് വെളിപ്പെടുത്തുകയാണ് ഇന്‍റര്‍നാഷണല്‍ ഷെഫായ വെങ്കിടേഷ് ഭട്ട്. 

ചെന്നൈ: സാധാരണ ജീവിതത്തിനേക്കാള്‍ വലിയ ജീവിതമാണ് നാം വെള്ളിത്തിരയില്‍ കാണുന്നത്. അതിനാല്‍ തന്നെയാണ് വെള്ളിത്തിരയിലെ താരങ്ങള്‍ക്ക് ആരാധകരും ഉണ്ടാകുന്നത്. സാധാരണക്കാരന് ചെയ്യാന്‍ കഴിയാത്ത, അല്ലെങ്കില്‍ നടക്കാത്ത സ്വപ്നങ്ങള്‍ നടപ്പിലാക്കുന്ന വ്യക്തിയോടുള്ള ആരാധനയാണ് സിനിമ താരങ്ങളോടുള്ള ആരാധനയുടെ അടിസ്ഥാന കാരണം തന്നെ. ഇത്തരത്തില്‍ 'ലാര്‍ജര്‍ ദാന്‍ ലൈഫ്' ആരാധകരുള്ള വ്യക്തിയാണ് സൂപ്പര്‍താരം രജനികാന്ത്. രജനികാന്തിന്‍റെ ഒരു ജീവിത ശൈലിയും വാര്‍ത്തയാകാറുണ്ട്.

സിനിമയ്ക്ക് പുറത്ത് വളരെ ലാളിത്വത്തോടെ നടക്കുന്ന രജനി എന്നും ഒരു മോഡലായി അവതരിപ്പിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ രജനിയുടെ ഭക്ഷണ ശീലം സംബന്ധിച്ച് വെളിപ്പെടുത്തുകയാണ് ഇന്‍റര്‍നാഷണല്‍ ഷെഫായ വെങ്കിടേഷ് ഭട്ട്. അനവധി മുന്‍നിര ഹോട്ടലുകളില്‍ എക്സിക്യൂട്ടീവ് ഷെഫായിരുന്ന ഇദ്ദേഹം അടുത്തകാലത്തായി തമിഴിലെ വിജയ് ടിവിയിലെ കുക്ക് വിത്ത് കോമാളി എന്ന ഷോയിലൂടെയാണ് പ്രശസ്തനായത്. രജനികാന്ത് അടക്കം താരങ്ങളുടെ ഭക്ഷണശീലത്തെക്കുറിച്ച് പറയുന്നത്.

രജനികാന്തിന് ചിക്കന്‍ വളരെയേറെ ഇഷ്ടമാണ് അദ്ദേഹത്തിന്‍റെ ഇഷ്ടപ്പെട്ട ചിക്കന്‍ വിഭവം പെപ്പര്‍ ചിക്കനാണ്. അത് രസിച്ച് കഴിക്കുന്നത് അദ്ദേഹത്തിന് ഏറെ ഇഷ്ടമുള്ള കാര്യമാണ്. ചില സമയത്ത് സൂപ്പ് അദ്ദേഹത്തിന് ഇഷ്ടമാണ്, എപ്പോഴെങ്കില്‍ വളരെ ആഗ്രഹം തോന്നുമ്പോള്‍ മട്ടന്‍ സൂപ്പ് കഴിക്കാറുണ്ട്. അദ്ദേഹത്തിന് ഇടിയപ്പം വളരെ ഇഷ്ടമാണ് അത് കഴിക്കും. രസകരമായ കാര്യം അദ്ദേഹത്തിന്‍റെ കുടുംബത്തില്‍ ഭാര്യയും മക്കളും എല്ലാം വെജിറ്റേറിയനാണ്. ആ കുടുംബത്തില്‍ രജനി സാര്‍ മാത്രമാണ് നോണ്‍ വെജ് കഴിക്കാറ്. 

എന്നാല്‍ കമല്‍ഹാസന് വേറെ രീതിയിലുള്ള ഭക്ഷണമാണ് ഇഷ്ടം. ഏത് ഭക്ഷണവും അദ്ദേഹം കഴിക്കും. എന്നാല്‍ അദ്ദേഹം നേരിട്ട് അഭിപ്രായമൊന്നും പറയാറില്ല. അതേ സമയം ബോണി കപൂര്‍ ഡബിള്‍ ബോയില്‍ ചോറ് മാത്രമേ കഴിക്കൂ. ശ്രീവേദിക്ക് ആണെങ്കില്‍ സ്പൈസിയായ ആന്ധ്ര സ്റ്റെല്‍ ഫുഡാണ് വേണ്ടത്. ഷെഫ് രംഗത്ത് വളരെ മനശക്തിയും ആത്മാര്‍ത്ഥതയും വേണ്ട രംഗമാണെന്നും വെങ്കിടേഷ് ഭട്ട് പറയുന്നു. 

അതേ സമയം തലൈവര്‍ 171 ചിത്രത്തിന്‍റെ ഷൂട്ടിലാണ് രജനികാന്ത്. ചിത്രത്തിന്‍റെ ഒരു ഷെഡ്യൂള്‍ തിരുവനന്തപുരത്ത് അടുത്തിടെ സമാപിച്ചിരുന്നു. ജ്ഞാനവേല്‍ ജയ് ഭീമിന് ശേഷം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇതിന് പുറമേ മലയാളത്തില്‍ നിന്നും ഫഹദും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചന്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ തെലുങ്ക് നടന്‍ റാണയും അഭിനയിക്കുന്നുണ്ട്. ലൈക പ്രൊഡക്ഷനാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

'മരക്കാര്‍ പരാജയത്തിന് കാരണം ഡീഗ്രേഡിംഗ്, വീട് എടുത്ത് ചിലര്‍ ഡീഗ്രേഡിംഗ് നടത്തി, അവിടെ റെയ്ഡ് നടത്തി'

'ബച്ചന്‍ കുടുംബത്തില്‍ പ്രശ്നം ഒറ്റ ചിത്രത്തിലൂടെ പുറത്തായി' ; ഐശ്വര്യയുടെ വെട്ടിമാറ്റല്‍ ചൂടേറിയ ചര്‍ച്ച.!

​​​​​​​Asianet News Live