നടി രജിഷ വിജയനും സംവിധായിക വിധു വിന്‍സെന്റും ഏഷ്യാനെറ്റിന്റെ ഹാസ്യ പരിപാടിയായ ബഡായി ബംഗ്ലാവില്‍ അതിഥിയായി എത്തുന്നു. സ്റ്റാന്‍ഡപ്പ് എന്ന പുതിയ ചിത്രത്തിന്റെ വിശേഷങ്ങളുമായാണ് ഇരുവരും വേദിയിലെത്തുന്നത്. സംസ്ഥാ അവാര്‍ഡ് ജേതാവായ വിധു വിന്‍സെന്റിന്റെ രണ്ടാമത്തെ സംവിധാന സംരഭമാണിത്.

പുതിയ ചിത്രത്തിന്റെ വിശേഷങ്ങളും സ്റ്റാന്‍ഡ് അപ്പിന്റെ വിശേഷങ്ങളുമായി ഏറെ തമാശകള്‍ നിറച്ചാണ് എപ്പിസോഡ് ഒരുക്കിയിരിക്കുന്നതെന്ന് പ്രൊമോ വ്യക്തമാക്കുന്നു. പിഷാരടിക്ക് പകരം ഷോയില്‍ കലാഭവന്‍ നവാസാണ് ആങ്കറായി എത്തുന്നത്.

നാടക മേഖലയില്‍ ഏറെ താല്‍പര്യം കാണിച്ചിരുന്നതായി രജിഷ ഷോയില്‍ പറഞ്ഞു. തന്റെ പഠനകാലത്ത് ചെയ്‍ത ഏകാംഗ ഇംഗ്ലിഷ് നാടകം രജിഷ വേദിയില്‍ രസകരമായി എത്തിക്കുന്നു. തമാശയും കലാ പ്രകടനങ്ങളുമായും കൗണ്ടറുകളുമായി രജിഷയും വിധുവും വേദി ആഘോഷമാക്കുകയാണ്.

പ്രധാന അവതാരകനായി എത്തുന്ന മുകേഷുമായുള്ള സംഭാഷണങ്ങളും സാധാരണയെന്ന പോലെ ബഡായി ബംഗ്ലാവിനെ പൊട്ടിച്ചിരിയില്‍ മുക്കുന്നു.

ഇന്ത്യന്‍ സിനിമയിലെ ആദരണിയായ നടി ശാരദയായിരുന്നു കഴിഞ്ഞ ബഡായി ബംഗ്ലാവ് ഷോയിലെ അതിഥി. പഴയ കാല ഓര്‍മകള്‍ പങ്കുവച്ചും പാട്ടുകള്‍ പാടിയും ആഘോഷമാക്കിയായിരുന്നു എപ്പിസോഡ് കടന്നുപോയത്.