സിനിമയിൽ സജീവമാകുന്നതിന്‍റെ സൂചന നൽകി ഏതാനും ചിത്രങ്ങൾ ഇൻസ്റ്റയിൽ പങ്കുവെച്ചിരിക്കുകയാണ് രക്ഷ.

സംപ്രേഷണം തുടങ്ങി വളരെ പെട്ടെന്ന് തന്നെ ജനപ്രിയതയിലേക്ക് എത്തിയ പരമ്പരയാണ് ഏഷ്യാനെറ്റിലെ(asianet) സാന്ത്വനം(santhwanam). ഒരു കൂട്ടുകുടുംബത്തിലെ രസകരമായ മുഹൂര്‍ത്തങ്ങളെ മനോഹരമായി ഒപ്പിയെടുത്ത്, സഹോദരബന്ധത്തിന്റേയും, പ്രണയത്തിന്റേയും മേമ്പൊടിയോടെ പ്രേക്ഷകരിലേക്കെത്തിക്കുന്നതാണ് പരമ്പരയുടെ(serial) വിജയത്തിന് പിന്നിലെന്ന് പറയാം.

ചുരുക്കം എപ്പിസോഡുകള്‍ കൊണ്ടുതന്നെ പരമ്പരയൊന്നാകെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. യുവാക്കൾ വരെ പരമ്പരയുടെ ആരാധരായി മാറ്റിക്കഴിഞ്ഞു. പരമ്പരയിലെ താരങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ സജീവമാണ്. എല്ലാവരും വലിയ ആരാധകരെയും സ്വന്തമാക്കിയിട്ടുണ്ട്. നമുക്ക് പാര്‍ക്കുവാന്‍ മുന്തിരിത്തോപ്പുകള്‍ എന്ന പരമ്പരയിലൂടെ മലയാളിക്ക് പ്രിയങ്കരിയായ രക്ഷാ രാജാണ് സാന്ത്വനത്തില്‍ അപ്പുചേച്ചിയായെത്തുന്നത്. 

View post on Instagram

രക്ഷാ രാജും സോഷ്യൽ മീഡിയയിൽ തന്റെ വിശേഷങ്ങളെല്ലാം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ വലിയൊരു വിശേഷം പങ്കുവച്ചിരിക്കുകയാണ് താരം. സിനിമയിൽ സജീവമാകുന്നതിന്‍റെ സൂചന നൽകി ഏതാനും ചിത്രങ്ങൾ ഇൻസ്റ്റയിൽ പങ്കുവെച്ചിരിക്കുകയാണ് രക്ഷ. നടന്മാരായ ശ്രീനാഥ് ഭാസി, ചന്തുനാഥ്, നടി അദിതി രവി, കോറിയോഗ്രാഫർ പ്രസന്ന മാസ്റ്റർ എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളാണ് രക്ഷ പങ്കുവെച്ചിരിക്കുന്നത്. 

View post on Instagram

'ഈ മനോഹരമായ സിനിമയിൽ അഭിനയിക്കാനയതിലും ചന്തുനാഥിനോടൊപ്പം അഭിനയിക്കാനായതിലും സന്തോഷം'- എന്നാണ് ചിത്രങ്ങൾക്കൊപ്പം താരം കുറിച്ചത്. നവാഗതനായ മനോജ് വാസുദേവ് സംവിധാനം ചെയ്യുന്ന ഖജുരാഹോ ഡ്രീംസ് എന്ന സിനിമയിലാണ് രക്ഷ പുതു വേഷത്തിൽ അഭിനയിക്കുന്നത്. 

View post on Instagram