കൊവിഡ് വ്യാപിച്ചതോടെ മാസ്ക് ഇടാതെ പുറത്തിറങ്ങരുതെന്നാണ് നിര്‍ദ്ദേശം. ലോക്ക്ഡൗണ്‍ തുടങ്ങിയ ആദ്യഘട്ടങ്ങളില്‍ മാസ്കുകള്‍ കിട്ടാനില്ലായിരുന്നെങ്കിലും മൂന്നാം ഘട്ടത്തിന്‍റെ അവസാനമായതോടെ വെറൈറ്റി മാസ്കുകളുടെ ചാകരയാണ്. ഏത് നിറത്തിലും ഡിസൈനുകളിലും മാസ്ക് ലഭിക്കുന്നുണ്ട്. മാസ്ക് നിത്യജീവിതത്തിന്‍റെ ഭാഗമായിക്കഴിഞ്ഞുവെന്നാണ് ഇത് സൂചിപ്പിക്കുന്നതും. എന്നാല്‍ അതുക്കുംമേലെയാണ് പിഷാരടിയുടെ മാസ്ക്. 

തന്‍റെ ചിത്രകൊണ്ടുതന്നെയുള്ള മാസ്കുണ്ടാക്കി അതാണ് പിഷാരടി ധരിച്ചിരിക്കുന്നത്. എന്നാല്‍ സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ അടക്കമുള്ളവര്‍ വന്ന് ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോക്ക് താഴെ പിഷാരടിക്ക് ഉപദേശങ്ങള്‍ നല്‍കുന്നുണ്ട്. മെഡിക്കല്‍ മാസ്ക് ഉപയോഗിക്കൂ എന്നാണ് രഞ്ജിത്ത് ശങ്കര്‍ പറയുന്നത്. എന്നാല്‍ മരണ വീട്ടിൽ ഒന്നും ഈ മാസ്ക് വച്ച് പോകരുതെന്നാണ് ആരാധകരിലൊരാളുടെ കമന്‍റ്.